-->
നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ രണ്ടാം റൗണ്ടിലേക്ക് കടക്കുമ്പോഴും ലീഡ് നിലനിര്‍ത്തി ആര്യാടന്‍ ഷൗക്കത്ത്. നേരിയ വ്യത്യാസത്തില്‍ ലീഡുകള്‍ കൂട്ടുകയാണ് ആര്യാടന്‍ ഷൗക്കത്ത്. 1239 വോട്ടുകള്‍ക്കാണ് ആര്യാടന്‍ മുന്നില്‍ നില്‍ക്കുന്നത്. തൊട്ടുപിന്നില്‍ ഇഞ്ചോടിഞ്ച് പിടിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജും തൊട്ടുപിന്നിലുണ്ട്.
ഈ റൗണ്ടിലും പി.വി. അന്‍വര്‍ ഇംപാക്ട് ഉണ്ടാക്കുകയാണ്. എല്‍ഡിഎഫിന്റെയോ യുഡിഎഫിന്റെയോ ജയം നിര്‍ണ്ണയിക്കാന്‍ അന്‍വറിന്റെ വോട്ടുകള്‍ നിര്‍ണ്ണായകമാകും. ആദ്യറൗണ്ടില്‍ 500 ലധികം വോട്ടുകള്‍ക്ക് മുന്നില്‍ നിന്ന ആര്യാടന്‍ പതിയെ ലീഡ് 1000 ലേക്ക് ഉയര്‍ത്തി. ആര്യാടന്‍ ഷൗക്കത്ത് 7683 വോട്ടുകള്‍ നേടിയപ്പോള്‍ എം സ്വരാജ് 6444 വോട്ടുകളാണ് നേടിയിരിക്കുന്നത്.
ഒന്നാം ബൂത്തില്‍ യുഡിഎഫിന് പിന്നില്‍ രണ്ടാമതായി എത്താനും പി.വി. അന്‍വറിന് കഴിഞ്ഞിരുന്നു.രണ്ടാം റൗണ്ടില്‍ 820 വോട്ടുകളുടെ ലീഡാണ് യുഡിഎഫിന് രണ്ടാംറൗണ്ടിലെ ആദ്യഘട്ടം റിസള്‍ട്ട് പുറത്തുവരുമ്പോള്‍ കിട്ടുന്നത്. രണ്ടാം റൗണ്ടിലും പി.വി. അന്‍വര്‍ മികവ് നേടുന്നുണ്ട്. എന്‍ഡിഎക്കാളും മുന്നിലെത്താനും വോട്ട് 2866 വോട്ടുകള്‍ നേടാനും പി.വി. അന്‍വറിന് കഴിഞ്ഞു. 1148 വോട്ടുകളാണ് എന്‍ഡിഎയ്ക്ക്.