-->
തിരുവനന്തപുരം : അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യതാനന്ദനെ അനുസ്മരിച്ച് മുന്‍ എംഎല്‍എ പി വി അന്‍വര്‍ . ഈ സായാഹ്നത്തിൽ കേരളത്തിൽ മനുഷ്യരുള്ള ഇടങ്ങളിലെല്ലാം അനുസ്മരണ വേദികൾ ഒരുങ്ങിയിരിക്കുന്നു.ഒത്തുകൂടുന്നവരിൽ കമ്മ്യൂണിസ്റ്റുകൾ മാത്രമല്ല. കേരളമൊന്നടങ്കം കക്ഷിരാഷ്ട്രീയ ഭേദമന്യേ അവരുടെ സഖാവിനെ,രണ്ടു പുരുഷായുസ്സ് നീണ്ടുനിന്ന അദ്ദേഹത്തിൻ്റെ സമരങ്ങളെ അനുസ്മരിക്കുകയാണെന്ന് പി വി അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു .
പി . വി . അന്‍വറിന്റെ് ഫേസ്ബുക്ക് പോസ്റ്റിന്റെ് പൂര്‍ണരൂപം
“അഭിനവ ഗോർബച്ചേവുമാരുടെ ദുഷ് ചെയ്തികളാൽ ഈ സമുദ്രം വറ്റിവരളാതിരിക്കട്ടെ എന്ന് വി.എസിനെ പോലെ നമുക്കും ആഗ്രഹിക്കാം”
കേരളത്തിൽ ഇന്നേവരെ ഒരാൾക്കും ലഭിക്കാത്ത ഇനിയൊരിക്കൽ മറ്റൊരാൾക്കും ലഭിക്കാനിടയില്ലാത്ത യാത്രയയപ്പ് കേരളം സഖാവ് വിഎസിന്റെ സമര ജീവിതത്തിന് നൽകുകയാണ്.കമ്മ്യൂണിസ്റ്റ് പാർട്ടി എന്നാൽ അത് വിഎസ് ആണെന്ന് വിശ്വസിക്കുന്ന ആബാലവൃതം ജനങ്ങളാണ് സഖാവ് വിഎസിന് അവസാനമായി അന്ത്യോപചാരമർപ്പിക്കാൻ വഴിയരികിൽ കാത്തുനിൽക്കുന്നത്.
ഇനി ഇങ്ങനെ ഒരു നേതാവ് യാത്രയയക്കാൻ തങ്ങൾക്കില്ല എന്ന് സാധാരണക്കാരും തൊഴിലാളികളുമായ സഖാക്കൾക്കറിയാം.തൊഴിലാളി പ്രസ്ഥാനത്തെ മുതലാളിത്തത്തിലേക്ക് വഴി നടത്തിയവരും രൂപമാറ്റം വരുത്തിയവരുമാണ് ഇനി ബാക്കിയുള്ളത് എന്ന തിരിച്ചറിവിൽ നിന്നാണ് ഈ യാത്രയയപ്പ് ഇത്രമാത്രം ജനപങ്കാളിത്തമുള്ളതും പ്രാധാന്യമുള്ളതും ആയിത്തീരുന്നത്.
ജീവിതം തന്നെ സമരമാക്കിയ സഖാവിന്,
വി.എസിന് വിട.
പി.വി അൻവർ