Monday, March 16, 2026 Last Updated 12 Min 37 Sec ago English Edition
Todays E paper
Ads by Google
Friday 20 Jun 2025 07.46 PM

സ്വത്ത് തർക്കം; മണ്ണാര്‍ക്കാട് ഭര്‍തൃപിതാവിനെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ മരുമകള്‍ അറസ്റ്റില്‍

സ്വത്ത് തർക്കം; മണ്ണാര്‍ക്കാട് ഭര്‍തൃപിതാവിനെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍
uploads/news/2025/06/787135/4.gif
photo - facebook

പാലക്കാട്: മണ്ണാര്‍ക്കാട് ഭര്‍തൃപിതാവിനെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. അമ്പലപ്പാറ കാപ്പുപറമ്പ് സ്വദേശിനി ഷബ്നയാണ്(32) മണ്ണാര്‍ക്കാട് പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ 18 നാണ് ഷബ്ന ഭര്‍തൃപിതാവ് മുഹമ്മദാലിയെ വെട്ടിപരിക്കേല്‍പ്പിച്ചത്.

സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് തര്‍ക്കത്തിനിടയിലായിരുന്നു ആക്രമണം. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷബ്ന , ഡിസ്ചാര്‍ജ്ജ് ആയതോടെയാണ് അറസ്റ്റ്. ആക്രമണത്തില്‍ വെട്ടേറ്റ മുഹമ്മദാലിയെ മണ്ണാര്‍ക്കാട് മദര്‍ കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷബ്നയുടെ ഭര്‍ത്താവ് ഷെരീഫ് വിദേശത്താണ്.

Ads by Google
Ads by Google
TRENDING NOW