-->
ദോഹ: ഖത്തറിലെ മലയാളി സംരംഭകരുടെകൂട്ടായ്മ യായ കേരള ബിസിനസ് ഫോറ (കെബിഎഫ്)ത്തിന്
പുതിയ ഭാരവാഹികള്‍.
ഷഹീന്‍ മുഹമ്മദ് ഷാഫിയെ പ്രസിഡന്റായും, ജനറല്‍ സെക്രട്ടറിയായിഅബ്ദുള്‍ ഗഫൂര്‍ പുതുക്കുടിയെയും തെരഞ്ഞെടുത്തു.
ബിജു സി കെയാണ് ട്രഷറര്‍.ദോഹ ലാ സിഗേല്‍ ഹോട്ടലില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ്
2025-2027 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെതെരെഞ്ഞെടുത്തത്.ഷെജി വലിയകത്ത്(വൈസ് പ്രസിഡന്റ്)ഷിഹാബ് ഷെരീഫ്(ജോയിന്റ് സെക്രട്ടറി),കുഞ്ഞുമുഹമ്മദ് അന്‍വര്‍(മെമ്പര്‍ഷിപ്പ് ഹെഡ്)ജോണ്‍സണ്‍ ജോസഫ്(ഇവന്റ് ഹെഡ്),
ഷിംന പട്ടാളി(സോഷ്യല്‍ മീഡിയ & മാര്‍ക്കറ്റിംഗ് ഹെഡ്),ശ്രീജിത്ത് പുളിഞ്ചേരി(സ്ട്രാറ്റജിക് & എന്‍ഗേജ്മെന്റ് മേധാവി),
വിപിന്‍ വാസു പ്രസന്ന(റൗണ്ട് ടേബിള്‍ ഹെഡ്),വിജിഷ ജയപ്രസാദ്(ട്രെയിനിങ് ഹെഡ്)എന്നിവരാണ് മറ്റു ഭാരവാഹികള്‍.ഖത്തറിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റിക്കുള്ളില്‍ കമ്മ്യൂണിറ്റി വികസനം, ബിസിനസ്സ് ഇടപഴകല്‍ എന്നീ പരസ്പര ലക്ഷ്യങ്ങള്‍ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് പുതിയതായിതെരെഞ്ഞെടുക്കപെട്ടഭാരവാഹികള്‍ പറഞ്ഞു.
ഷഫീക്ക് അറക്കല്‍