-->
ദോഹ: ലാസ ഇവന്റ്‌സും കോട്ടയം ജില്ല കലാസാംഘടനയു (കൊഡാക്ക)യും സംയുക്തമായി നടത്തിയ ജൂനിയര്‍ ജീനിയസ് ഖത്തര്‍ - ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരത്തില്‍ഭവന്‍സ് പബ്ലിക് സ്‌കൂളിന് ചാമ്പ്യന്‍ഷിപ്പ്.ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലെ അല്‍ ഖമര്‍ഹാളില്‍ നടന്ന
ക്വിസ് മത്സരത്തിന്
പ്രശസ്ത ക്വിസ് മാസ്റ്റര്‍ ജി.എസ്. പ്രദീപ് നേതൃത്വം നല്‍കി. ഖത്തറിലെ 10 ഇന്ത്യന്‍ സ്‌കൂളുകള്‍ നിന്നും 160 ഓളം കൂട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു.
പ്രാഥമിക റൗണ്ടിന് ശേഷം, ഡിപിഎസ് മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍, ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍, നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ഭാവനസ് പബ്ലിക് സ്‌കൂള്‍, ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍, പോദാര്‍ പേള്‍ സ്‌കൂള്‍ എന്നീ ആറ് സ്‌കൂളുകള്‍ ഗ്രാന്‍ഡ് ഫിനാലെയില്‍ മത്സരിച്ചു.
ഗ്രേഡ് 9 മുതല്‍ 12 വരെയുള്ള രണ്ട് വിദ്യാര്‍ത്ഥികളാണ് ഓരോ ടീമിനെയും പ്രതിനിധീകരിച്ചത്,
ആവേശകരമായ അവസാന റൗണ്ടിന് ശേഷം, അലന്‍ രാജുവും ദര്‍ശനും ഒന്നാം സ്ഥാനം നേടിയതോടെ ഭവന്‍ സ് പബ്ലിക് സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. റാസിന്‍ റിയാസും ഇന്‍സാഫ് ഹുസൈനും പ്രതിനിധീകരിച്ച് നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ രണ്ടാം സ്ഥാനവും അലീന ചക്രവര്‍ത്തിയും മക്ക മുഹമ്മദ് സയ്യിദ് അലിയും ചേര്‍ന്ന് ഡിപിഎസ് മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി.
ഗഫൂര്‍ കാലിക്കറ്റ് (മാനേജിംഗ് ഡയറക്ടര്‍, ലാസ ഇവന്റ്‌സ്), മുഹമ്മദ് സിയാദ് (പ്രസിഡന്റ്, കോടാക്ക), ലാസ ഇവന്റ്‌സ് ഓപ്പറേഷന്‍സ് & മാര്‍ക്കറ്റിംഗ് മാനേജര്‍ സമീല്‍ അബ്ദുല്‍ വാഹിദ് , ഷെജീന നൗഷാദ്, ഫെമി ഗഫൂര്‍ , സിനു തോമസ് , ജിഷാദ് ഹൈദര്‍അലി , ഷൈജു ധമനി , നഷ്വ കദീജ് , ശ്രീജിത്ത് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി
സമ്മാനദാന ചടങ്ങില്‍ ക്വിസ്മാസ്റ്റര്‍ ജി.എസ്. പ്രദീപ്, പ് ഐ.സി.സിപ്രസിഡന്റ്
എ.പി. മാണികണ്ഠന്‍, ഐ എസ് സി പ്രസിഡന്റ്ഇ.പി. അബ്ദുറഹ്മാന്‍, ഐ സി ബി എഫ് വൈസ് പ്രസിഡന്റ്
റഷീദ് അഹമ്മദ്, എം എം എഫ് പ്രസിഡന്റ്ഓമന കുട്ടന്‍ പരുമല, പ്രായോജകരായ ഒ. ബി. ജി ഗ്രൂപ്പ് എം ഡി
ആഷിഖ്, മെഡ് ഫോര്‍ട്ട് ഹോസ്പിറ്റല്‍ ക്ലിനിക്കല്‍ ജനറല്‍ മാനേജര്‍ സത്യ,
നെല്ലറ ഖത്തര്‍ കണ്‍ട്രി മാനേജര്‍ അഫ്‌സല്‍ യൂസഫ്, കൊഡാക്ക വൈസ് പ്രസിഡന്റ്‌സിനില്‍ ജോര്‍ജ്, ഐ സി സി സെക്രട്ടറിഅബ്രഹാം ജോസഫ്, ലോകകേരള സഭ അംഗം അബ്ദുല്‍ റഹൂഫ്‌കൊണ്ടോട്ടി,കൊഡാക്കഉപദേശകസമിതി അധ്യക്ഷന്‍ ജോപ്പച്ചന്‍ തെക്കേകൂറ്റ്ഫിലിം എഡിറ്റര്‍വിഷ്ണു കല്യാണി,സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ സാന്നിധ്യം വഹിച്ചു.സദസ്സിനായുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയവര്‍ക്ക് തത്സമയം സമ്മാനങ്ങള്‍ നല്‍കി. പരിപാടിയുമായി ബന്ധപെട്ട് നടത്തിയ 'അറിവ്' റീല്‍ മത്സരവിജയിക്ക് ചടങ്ങില്‍ സമ്മാനം ചെയ്തു.
ഷഫീക്ക് അറക്കല്‍