Friday, March 13, 2026 Last Updated 6 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 19 Jun 2025 03.01 PM

മലപ്പുറം ജില്ലാ പിറവി ദിനാഘോഷം: ഡോം ഖത്തര്‍ 'മല്‍ഹാര്‍ 2025 സീസണ്‍ 2' ജൂണ്‍ 20ന് വക്ര ഡി പി എസില്‍

uploads/news/2025/06/786931/brocoli-copy-3.gif

ദോഹ : മലപ്പുറം ജില്ലാ പിറവി ദിനത്തോട് അനുബന്ധിച്ച്
ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പ്രഥമ കൂട്ടായ്മയായ ഡയസ്‌പോറ ഓഫ് മലപ്പുറം (ഡോം ഖത്തര്‍) സംഘടിപ്പിക്കുന്ന മല്‍ഹാര്‍ 2025 സീസണ്‍ 2 അല്‍വക്‌റയിലെ ഡി പി എസ് ഐ എസ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നാളെ നടക്കും.വേള്‍ഡ്മലയാളി ഫെഡറേഷനുമായിസഹകരിച്ചു നടത്തുന്ന ആഘോഷപരിപാടിയില്‍ മെജീഷ്യനും മൊട്ടിവേഷണല്‍ സ്പീക്കറു മായ ഗോപിനാഥ് മുതുകാട്,പ്രശസ്തഗായകന്‍ കണ്ണൂര്‍ ശരീഫ്,ഷൈഖ അബ്ദുള്ള എന്നിവര്‍ പങ്കെടുക്കും.ഉച്ച കഴിഞ്ഞ് മൂന്ന് മണി മുതല്‍ നടക്കുന്ന പരിപാടിയില്‍ഗോപിനാഥ് മുതുകാട് പ്രവാസി കുടുംബങ്ങള്‍ക്ക് ഉപകാരപ്രദമായ വിഷയങ്ങളില്‍ സദസ്സുമായി സംവദിക്കും.ചടങ്ങില്‍ അക്കാദമിക്, സ്‌പോര്‍ട്‌സ്, ആര്‍ട്‌സ്, സോഷ്യല്‍ സര്‍വ്വീസ് എന്നീ വിഭാഗങ്ങളില്‍അര്‍ഹരായമലപ്പുറം ജില്ലക്കാരായവരെ എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിക്കും.മലപ്പുറം ജില്ലയില്‍ നിന്നും ഖത്തറില്‍ ജോലി ചെയ്യുന്ന അഞ്ച് വര്‍ഷക്കാലം പിന്നോട്ട്ഗാര്‍ഹിക ജോലിക്കാരായ 10വനിതകളെ ആദരിക്കുകയും അവര്‍ക്ക് പ്രവാസി ക്ഷേമനിധി പദ്ധതിയില്‍ അഞ്ച് വര്‍ഷത്തേക്കുള്ള പ്രിമീയം അംഗത്വം നല്‍കുകയും ചെയ്യും.ഔദ്യോഗിക സേവനകാലം പൂര്‍ത്തിയാക്കി നാട്ടിലേക്കു മടങ്ങുന്ന മീഡിയ വണ്‍ ഖത്തര്‍ ന്യുസ് ഹെഡ് ഫൈസല്‍ പി കെ യെ ഉപഹാരംനല്‍കി ആദരിക്കും.
കണ്ണൂര്‍ ഷരീഫ്, ഷൈഖ അബ്ദുള്ള എന്നിവരുടെ നേതൃത്വത്തില്‍ ദോഹയില്‍ നിന്നുള്ള പ്രശസ്തരായ ഗായകരേയും ഉള്‍പ്പെടുത്തി സംഗീത നിശയും ദോഹയിലെ കൂട്ടായ്മകളില്‍നിന്നുള്ള പ്രതിഭ കളുടെ ഒപ്പന,ക്ലാസിക്കല്‍ ഡാന്‍സ്,കൈ കൊട്ടി കളി ,ഖവാലി ഡാന്‍സ് തുടങ്ങിയ ദൃശ്യാവിഷ്‌കാരങ്ങളും അരങ്ങേറും.
അബി ചുങ്കത്തറ,മഞ്ജു മനോജ് എന്നിവര്‍ അവതാരകരാകും.
കാലികറ്റ് നോട്ട് ബുക്ക് റെസ്റ്റോറന്റ് പാര്‍ട്ടി ഹാളില്‍ നടന്ന
വാര്‍ത്താ സമ്മേളനത്തില്‍ ഡോം ഖത്തര്‍ പ്രസിഡന്റ് ഉസ്മാന്‍ കല്ലന്‍, ജനറല്‍സെക്രട്ടറി മൂസ താനൂര്‍, ട്രഷറര്‍ ബിജേഷ് കൈപ്പട,മുഖ്യ ഉപദേശകന്‍ മഷ്ഹൂദ് തിരുത്തിയാട്, വൈസ് പ്രസിഡന്റ് നബ്ഷാ മുജീബ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അബി ചുങ്കത്തറ വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഖത്തര്‍ കോര്‍ഡിനേറ്റര്‍ അജാസ്അലി തുടങ്ങിയവര്‍ പങ്കെടുത്തു.

ഷഫീക്ക് അറക്കല്‍

Ads by Google
Thursday 19 Jun 2025 03.01 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW