-->
തിരുവനന്തപുരം: കേരളത്തിൽ കുതിച്ചുയർന്ന സ്വർണവിലയിൽ ഇന്ന് ഇടിവ്. സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് ഏറ്റവും മികച്ച അവസരമാണ്. ഇറാൻ- ഇസ്രായേൽ സംഘർഷത്തിന് പിന്നാലെ വലിയ രീതിയിൽ ഉയരുമെന്ന് പ്രതീക്ഷിച്ച സ്വർണവില താഴേക്ക് പോയിരിക്കുന്നത്. ഇറാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ് എന്ന് ജിസിസി രാജ്യങ്ങള്‍ മുഖേന അമേരിക്കയെ അറിയിച്ചതാണ് സ്വര്‍ണവില കുറയാന്‍ കാരണമെന്നാണ് റിപ്പോർട്ടുകൾ.
ഇന്ന് 105 രൂപ കുറഞ്ഞ് വില 9,200 രൂപയും പവന് 840 രൂപ കുറഞ്ഞ് 73,600 രൂപയുമായി. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് 7,550 രൂപയാണ് വില. ഇന്ന് 85 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വെള്ളിവില 115 രൂപയില്‍ തന്നെ നില്‍ക്കുകയാണ്.
ജൂണിലെ സ്വർണവില ഒറ്റനോട്ടത്തിൽ
ജൂൺ 1 - സ്വർണവിലയിൽ മാറ്റമില്ല - ഒരു പവൻ്റെ വില - 71,360
ജൂൺ 2 - ഒരു പവൻ സ്വർണത്തിന് 1120 രൂപ വർദ്ധിച്ചു. വിപണിവില - 72,480
ജൂൺ 3 - ഒരു പവൻ സ്വർണത്തിന് 160 രൂപ വർദ്ധിച്ചു. വിപണിവില - 72,640
ജൂൺ 4 - ഒരു പവൻ സ്വർണത്തിന് 80 രൂപ വർദ്ധിച്ചു. വിപണിവില - 72,720
ജൂൺ 5 - ഒരു പവൻ സ്വർണത്തിന് 320 രൂപ വർദ്ധിച്ചു. വിപണിവില - 73,040
ജൂൺ 6 -സ്വർണവിലയിൽ മാറ്റമില്ല. വിപണിവില - 73,040
ജൂൺ 7 - ഒരു പവൻ സ്വർണത്തിന് 1200 രൂപ കുറഞ്ഞു. വിപണിവില - 71,840
ജൂൺ 8 -സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണിവില - 71,840
ജൂൺ 9 - ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണിവില - 71,640
ജൂൺ 10 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണിവില - 71,560
ജൂൺ 11 - ഒരു പവൻ സ്വർണത്തിന് 600 രൂപ വർദ്ധിച്ചു. വിപണിവില - 72,160
ജൂൺ 12 - ഒരു പവൻ സ്വർണത്തിന് 640 രൂപ വർദ്ധിച്ചു. വിപണിവില - 72,800
ജൂൺ 13. - ഒരു പവൻ സ്വർണത്തിന് 1,560 രൂപ വർദ്ധിച്ചു. വിപണിവില - 74,360
ജൂൺ 14. - ഒരു പവൻ സ്വർണത്തിന് 200 രൂപ വർദ്ധിച്ചു. വിപണിവില - 74,560
ജൂൺ 15. - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണിവില - 74,560
ജൂൺ 16 - ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണിവില - 74,440
ജൂൺ 17 - ഒരു പവൻ സ്വർണത്തിന് 105 രൂപ കുറഞ്ഞു. വിപണിവില - 73,600