Saturday, March 14, 2026 Last Updated 51 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Jun 2025 02.20 PM

കാടായാലും നാടായാലും രാജാവ് രാജാവ് തന്നെ; വിശന്നപ്പോള്‍ സൗത്ത് ആഫ്രിക്കയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ കയറി മാംസാഹാരം ഭക്ഷിച്ച് സിംഹം; വൈറല്‍ വീഡിയോ

uploads/news/2025/06/786560/Untitled-6.jpg
Lion enters south africa's super market for food (Image Source: Instagram)

വന്യമൃഗങ്ങളെന്നു കേള്‍ക്കുമ്പോള്‍ തന്നെ ആളുകള്‍ക്ക് വലിയൊരു പേടിയും അമ്പരപ്പുമാണ്. എങ്കിലും അവയെ ഒരു നോക്ക് കാണാനും വീഡിയോകള്‍ എടുക്കാനും ആളുകള്‍ മുന്‍പന്തിയിലുണ്ടാകും. അകന്ന് നിന്ന് കാണാറു​ണ്ടെങ്കിലും പലപ്പോഴും ഈ മൃഗങ്ങള്‍ അടുത്തു വരുന്നു എന്നറിയുമ്പോള്‍ പ്രാണരക്ഷാര്‍ത്ഥം മുന്നും പിന്നും നോക്കാതെ ഓടുന്നവരാണ് അധികവും. അത്തരം വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ കാഴ്ചക്കാരെ അമ്പരപ്പിച്ചിട്ടുമുണ്ട്.
കാടുകള്‍ വെട്ടിത്തെളിച്ച് നാടാക്കാന്‍ ജനങ്ങള്‍ ശ്രമിച്ചു തുടങ്ങിയതോടെയാണ് പല വന്യമൃഗങ്ങളും തങ്ങള്‍ക്കുള്ള ഭക്ഷണം തേടി നാട്ടിലേക്ക് എത്തിത്തുടങ്ങിയത്. പല വന്യമൃഗങ്ങളും നാട്ടിലെത്തി വളര്‍ത്തു മൃഗങ്ങളെ പിടിച്ചു കൊണ്ടുപോകുകയും തിന്നുകയും ചെയ്യുന്നത് പുതുമയല്ലാത്ത കാര്യമായി മാറിക്കഴിഞ്ഞു. എന്നാല്‍ അതൊന്നും പോരാതെ സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റ് കടകളിലും എത്തിപ്പെടുന്ന വന്യമൃഗങ്ങളുടെ വീഡിയോകളും ​സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിട്ടുണ്ട്.
ഇപ്പോഴിതാ അത്തരത്തില്‍ സൗത്ത് ആഫ്രിക്കയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഭക്ഷണം തേടിയെത്തിയ ഒരു സിംഹത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വീഡിയോ ദൃശ്യങ്ങളില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ മാംസ വിഭാഗത്തിലേക്ക് എത്തിയ സിംഹം അവിടെയുള്ളത് വലിച്ചു വാരി കഴിക്കുന്നത് കാണാം. ഇതുകണ്ട് ഷോപ്പിലുള്ളവര്‍ ഓടിപ്പോകുന്നതും ദൃശ്യങ്ങളിലുണ്ട്.
‘‘ദക്ഷിണാഫ്രിക്കയിലെ ഒരു സൂപ്പർമാർക്കറ്റിലേക്ക് ഒരു കാട്ടു സിംഹം യാദൃശ്ചികമായി കയറി, നേരെ മാംസ വിഭാഗത്തിലേക്ക് അതിന്റെ ഉടമസ്ഥനെപ്പോലെ നടന്നു. ഈ അപ്രതീക്ഷിത നിമിഷം ഷോപ്പിലുള്ളവര്‍ക്ക് പോലും അവിശ്വസനീയമായിരുന്നു. ആകെ മരവിച്ച അവസ്ഥയിലായിരുന്നു പലരും. പ്രകൃതി ഒരുക്കിയ അത്താഴത്തിനായി എത്തിയ സിംഹം...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കിട്ടിരിക്കുന്നത്.

Ads by Google
Tuesday 17 Jun 2025 02.20 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW