Friday, March 13, 2026 Last Updated 32 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 16 Jun 2025 02.43 PM

ദമാമില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റും കേരളത്തില്‍ സൗദി കോണ്‍സുലേറ്റും തുടങ്ങുക: നവയുഗം അല്‍ഹസ്സ മേഖല സമ്മേളനം

uploads/news/2025/06/786426/brocoli.gif

അല്‍ഹസ്സ: സൗദി അറേബ്യയിലെ ഇന്ത്യന്‍ പ്രവാസികളുടെ ദീര്‍ഘകാല ആവശ്യം മുന്‍നിര്‍ത്തി, ദമാമില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റും, കേരളത്തില്‍ സൗദി കോണ്‍സുലേറ്റും തുടങ്ങാന്‍ ശ്രമം തുടങ്ങണമെന്ന് നവയുഗം അല്‍ഹസ്സ മേഖല സമ്മേളനം ഒരു പ്രമേയത്തിലൂടെ ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

റിയാദിലും, ജിദ്ദയിലും ഉള്ളതിന് പുറമെ സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസികളുടെ കാര്യങ്ങള്‍ നോക്കാന്‍ ഇന്ത്യന്‍ എംബസ്സിയുടെ ഒരു ഓഫിസ് ദമ്മാമില്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. അത് പോലെത്തന്നെ, സൗദിയില്‍ ലക്ഷക്കണക്കിന് പ്രവാസികള്‍ ഉള്ള കേരളം പോലൊരു സംസ്ഥാനത്ത്, യു എ ഇ എംബസ്സി ഉള്ളത് പോലെ, സൗദി എംബസ്സിയുടെ ഒരു ഓഫിസും ഉണ്ടാകേണ്ടതാണ്. ഈ രണ്ടു ആവശ്യങ്ങളും കേന്ദ്രസര്‍ക്കാര്‍ പരിഗണിയ്ക്കണമെന്ന് സമ്മേളനപ്രമേയം ആവശ്യപ്പെട്ടു.

നവയുഗം അല്‍ഹസ മേഖല സമ്മേളനം അല്‍ഹസ്സ ഷുക്കേക്ക് ഓഡിറ്റോറിയത്തിലെ സനുമഠം നഗറില്‍ നവയുഗം ജനറല്‍ സെക്രട്ടറി എം എ വാഹിദ് കാര്യറ ഉത്ഘാടനം ചെയ്തു.

സുനില്‍ വലിയാട്ടില്‍, വേലൂരാജന്‍, ബക്കര്‍ എന്നിവര്‍ അടങ്ങുന്ന പ്രിസീഡിയം നിയന്ത്രിച്ച സമ്മേളനത്തില്‍ ഷജില്‍ കുമാര്‍ രക്തസാക്ഷി പ്രമേയവും, ഉഷാ ഉണ്ണി അനുസ്മരണ പ്രമേയവും, ഷിബു താഹിര്‍ സമ്മേളന പ്രമേയവും അവതരിപ്പിച്ചു. മേഖല സെക്രെട്ടറി ഉണ്ണി മാധവം പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു.
നവയുഗം കേന്ദ്രനേതാക്കളായ ഷാജി മതിലകം, ഗോപകുമാര്‍, ബിജു വര്‍ക്കി, പ്രജീഷ് പട്ടാഴി, ശ്രീകുമാര്‍ വേള്ളല്ലൂര്‍, ഹുസൈന്‍ നിലമേല്‍, സാബു എന്നിവര്‍ ആശംസ പ്രസംഗം നടത്തി.
സുരേഷ് മടവൂര്‍, റഫീക്ക്, ബിനു എന്നിവര്‍ മിനിറ്റ്‌സ് കമ്മിറ്റിയിലും പ്രവര്‍ത്തിച്ചു. വിവിധ യൂണിറ്റ് കമ്മിറ്റികളില്‍ നിന്നുള്ള തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളത്തില്‍ സ്വാഗതം മുരളി പലേരിയും, നന്ദി ഉണ്ണി മാധവവും പറഞ്ഞു.

27 അംഗങ്ങള്‍ അടങ്ങിയ പുതിയ അല്‍ഹസ മേഖല കമ്മിറ്റിയെയും, കേന്ദ്ര സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരെഞ്ഞെടുത്തു.

Ads by Google
Monday 16 Jun 2025 02.43 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW