Sunday, March 15, 2026 Last Updated 4 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 16 Jun 2025 02.20 PM

ക്ലബ് ലോകകപ്പില്‍ ഏറ്റവും വലിയ വിജയം ; ചരിത്രമെഴുതി ജര്‍മ്മന്‍ക്ലബ്ബ് ബയേണ്‍ മ്യുണിക്ക്

uploads/news/2025/06/786424/bayern-munic.jpg

ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യുണിക്ക് ക്ലബ്ബ് ലോകകപ്പില്‍ ചരിത്രമെഴുതി. ന്യുസിലന്റ് ക്ലബ്ബായ ഓക്ലന്‍ഡ് സിറ്റിയെ ക്ലബ്ബ് ലോകകപ്പ് 2025 ന്റെ ആദ്യ മത്സരത്തില്‍ അവര്‍ തകര്‍ത്തുവിട്ടത് 10 ഗോളുകള്‍ വര്‍ഷിച്ച്. പകരക്കാരനായിഎത്തിയ ജമാല്‍ മുസിയാല ഹാട്രിക് നേടിയപ്പോള്‍ തോമസ് മുള്ളര്‍, കിങ്സ്ലി കോമന്‍, മൈക്കല്‍ ഒലിസ് എന്നിവര്‍ ഇരട്ടഗോളുകളും സോച്ചാബോയി ഒരുഗോളും നേടി.

ക്ലബ് ലോകകപ്പില്‍ ഹാട്രിക് നേടുന്ന ചരിത്രത്തിലെ അഞ്ചാമത്തെ കളിക്കാരനായിട്ടാണ് മത്സരത്തില്‍ മുസിയാല മാറിയത്. 2021ല്‍ അല്‍ ജാസിറയെ രണ്ടാം റൗണ്ടില്‍ 6-1ന് തോല്‍പ്പിച്ച അല്‍ ഹിലാലിന്റെ പേരിലുള്ള മുന്‍ റെക്കോര്‍ഡ് മറികടന്ന് മത്സരത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണിത്. 2019 ലെ അഞ്ചാം സ്ഥാന പ്ലേഓഫില്‍ എസ്പെറന്‍സ് 6-2 ന് അല്‍ സദ്ദിനെ തോല്‍പ്പിച്ചപ്പോള്‍ എട്ട് ഗോളുകളുടെ മുന്‍ റെക്കോര്‍ഡ് മറികടന്ന് ഫിഫ ക്ലബ് ലോകകപ്പ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ റെക്കോര്‍ഡും ഇത് സ്ഥാപിച്ചു.

ഹാട്രിക് നേടിയ മുസിയാല 67, 73, 84 മിനിറ്റുകളില്‍ ഗോളുകള്‍ നേടി വെറും 17 മിനിറ്റിനുള്ളില്‍ ഹാട്രിക് തികച്ചു - 61-ാം മിനിറ്റില്‍ സൂപ്പര്‍താരം ഹാരികെയ്‌നിന്റെ പകരക്കാരനായി ബഞ്ചില്‍ നിന്ന് ഇറങ്ങി 23 മിനിറ്റിനുള്ളില്‍ ഹാട്രിക് കുറിച്ചു. ക്ലബ്ബ് ലോകകപ്പ് ഈ രീതിയില്‍ സംഘടിപ്പിക്കപ്പെട്ട ശേഷം ഒരു പകരക്കാരനായി ഈ ശ്രദ്ധേയമായ നേട്ടം കൈവരിക്കുന്ന ആദ്യ താരമായിട്ടുമാണ് മുസിയാല മാറിയത്.

ഇത് രണ്ടാം തവണയാണ് ബയേണ്‍ മ്യൂണിക്ക് ഒരു അന്താരാഷ്ട്ര മത്സരത്തില്‍ 10 ഗോളുകള്‍ നേടുന്നത്. മുമ്പ് യുവേഫ കപ്പില്‍ 1983 ല്‍ അനോര്‍ത്തോസിസ് ഫമാഗുസ്തയ്ക്കെതിരെ അവര്‍ ഈ നേട്ടമുണ്ടാക്കിയിരുന്നു. ടൂര്‍ണമെന്റില്‍ 100 ശതമാനം വിജയ റെക്കോര്‍ഡാണ് ഇവര്‍ക്കുള്ളത്. ക്ലബ്ബ് ലോകകപ്പില്‍ അഞ്ചു മത്സരങ്ങള്‍ കളിച്ചിട്ടുളള അവര്‍ ഒരു തവണപോലും പരാജയപ്പെട്ടിട്ടില്ല.

Ads by Google
Ads by Google
TRENDING NOW