-->
സ്പെഷ്യല്‍ ദിനങ്ങളില്‍ ആശംസകള്‍ കൊണ്ട് സോഷ്യല്‍ മീഡിയ നിറയാറുണ്ട്. തങ്ങളുടെ ജീവിതത്തില്‍ പ്രധാനപ്പെട്ടവര്‍ക്കായുള്ള ദിനങ്ങള്‍ ഏറ്റവുമധികം ആളുകള്‍ ആഘോഷിക്കുന്നത് സോഷ്യല്‍ മീഡിയയിലൂടെയാണ്. ഇന്നലെ ഫാദേഴ്സ് ഡേ ആശംസകള്‍ നേര്‍ന്ന് കുറിപ്പുകള്‍ പങ്കിടുന്ന തിരക്കിലായിരുന്നു മിക്ക സെലിബ്രിറ്റികളും.
പലരും അച്ഛനൊപ്പമുള്ള ഏറ്റവും ഇന്റിമേറ്റായ നിമിഷങ്ങളും ഇമോഷണലായ അനുഭവങ്ങളും പങ്കിട്ടാണ് ആശംസകള്‍ കുറിച്ചത്. നയൻതാര, കിയാര അദ്വാനി, വിരാട് കോഹ്ലി, അനുഷ്ക ശര്‍മ്മ, വിൻസി അലോഷ്യസ് എന്നിങ്ങനെ സെലിബ്രിറ്റികളുടെ ഒരു നീണ്ട നിര തന്നെ ആശംസകള്‍ അറിയിച്ച് ചിത്രങ്ങളും കുറിപ്പുകളും പങ്കുവെച്ചു.
എന്നാല്‍ ഇപ്പോഴിതാ അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു ആശംസയാണ് അഭിനേതാവായ ഇര്‍ഷാദ് അലി കുറിച്ചത്. രസകരമായ ഈ പോസ്റ്റില്‍ ഗൂഗിള്‍ പേ അക്കൗണ്ട് തുറന്ന് പൈസ അയയ്ക്കാനായി മാനസികമായി തയ്യാറായി നില്‍ക്കുമ്പോള്‍ തന്നെ ഞെട്ടിച്ചുകൊണ്ട് മകൻ ‘ഹാപ്പി ഫാദേഴ്സ് ഡേ’ എന്ന് പറഞ്ഞുവെന്നാണ് ഇർഷാദ് അലിയുടെ പോസ്റ്റ്.
‘‘രാവിലെ കൂട്ടുകാരനോട് ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍, കാള്‍ വെയ്റ്റിങ്ങില്‍ അച്ചു. പതിവ് പോലെ ഗൂഗിള്‍ പേ അക്കൗണ്ട് ഓപ്പണാക്കി എമൗണ്ട് ടൈപ്പ് ചെയ്യാൻ മാനസികമായി തയ്യാറായി നില്‍ക്കുമ്പോള്‍ എന്നെ ഞെട്ടിച്ചുകൊണ്ട് അച്ചു പറയാ: ‘ഹാപ്പി ഫാദേർസ് ഡേ പാപ്പാ...’എന്ന്. പകച്ചുപോയി എന്നിലെ അപ്പൻ...’’ മകനൊപ്പം പുറം തിരിഞ്ഞ് കടല്‍തീരത്ത് നില്‍ക്കുന്ന ചിത്രം പങ്കിട്ട് ഇര്‍ഷാദ് അലി കുറിച്ചു.
ഇതിനു മുമ്പും അര്‍ത്ഥവത്തായ വരികളിലൂടെ ഇര്‍ഷാദ് ആരാധകരുടെ മനസ്സ് കീഴടക്കിയിട്ടുണ്ട്. ഇര്‍ഷാദ് എന്ന നടന്റെ അഭിനയമികവ് കണ്ട് കൈയടിച്ചിട്ടുള്ള പ്രേക്ഷകര്‍ താരത്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പുകളിലൂടെ പ്രേക്ഷകരുടെ ഹൃദയവും നേടിയിട്ടുണ്ട്. പതിവു പോലെ താരത്തിന്റെ ഫാദേഴ്സ് ഡേ കുറിപ്പും പ്രേക്ഷകര്‍ ഏറ്റെടുക്കുകയാണ്.