Thursday, March 12, 2026 Last Updated 44 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 13 Jun 2025 02.54 PM

​കൊല്ലത്ത് പോലീസിനെ പട്ടിയെ വിട്ട് കടിപ്പിച്ച് പ്രതി; എസ്‌ഐയുടെ കാലും കടിച്ചുമുറിച്ചു

സംഭവത്തിന് പിന്നാലെ ജിജേഷിനെ പോലീസ് ബലം പ്രയോഗിച്ച് പിടികൂടി.
uploads/news/2025/06/786016/1.gif
photo - facebook

കൊല്ലം: കൊല്ലത്ത് അടിപിടി കേസില്‍ പിടികൂടാന്‍ എത്തിയ പോലീസുകാരെ പട്ടിയെ വിട്ട് കടിപ്പിച്ച് പ്രതി. പടപ്പക്കര സ്വദേശി ജിജേഷ് ആണ് കുണ്ടറ എസ്‌ഐ സച്ചിനേയും ഒപ്പം ഉണ്ടായിരുന്ന സിവില്‍ പോലീസ് ഉദ്യോഗസ്ഥനേയും പട്ടിയെ വിട്ട് കടിപ്പിച്ചത്. എസ്‌ഐയുടെ കാലും പ്രതിയായ ജിജേഷ് കടിച്ച് മുറിച്ചു.

ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം നടന്നത്. ജിജേഷ് മറ്റൊരാളെ മര്‍ദ്ദിച്ചതായി പോലീസിന് വിവരം ലഭിച്ചു. ഇത് അന്വേഷിക്കാനായാണ് കുണ്ടറ എസ്‌ഐ സച്ചിനും മറ്റ് പൊലീസുകാരും സ്ഥലത്ത് എത്തുന്നത്. പോലീസിനെ കണ്ടയുടന്‍ പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നാലെ എത്തിയ എസ്‌ഐ സച്ചിൻ ജിജേഷിനെ പിടികൂടി. ഇതോടെ ജിജേഷ് എസ്‌ഐയുടെ കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. പിന്നാലെ എസ്‌ഐയേയും കൂടെ ഉണ്ടായിരുന്ന ശ്രീജിത്തിനെയും ഇയാള്‍ പട്ടിയെ വിട്ട് കടിപ്പിക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ ജിജേഷിനെ പോലീസ് ബലം പ്രയോഗിച്ച് പിടികൂടി.നിരവധി ലഹരി, ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ജിജേഷ് എന്ന് പോലീസ് പറഞ്ഞു. പൊതുമുതല്‍ നശിപ്പിച്ചതിനും പൊലീസുകാരെ ആക്രമിച്ചതിനും അടക്കം വിവിധ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ജിജേഷിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW