Friday, March 13, 2026 Last Updated 53 Min 55 Sec ago English Edition
Todays E paper
Ads by Google
Friday 13 Jun 2025 02.25 PM

ഗ്രാന്റ് മാസ്റ്റര്‍ ജി എസ് പ്രദീപ് നയിക്കുന്ന 'ജൂനിയര്‍ ജീനിയസ്ഖത്തര്‍' ഇന്ന് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍

uploads/news/2025/06/786005/rr-3.gif

ദോഹ: ഗ്രാന്റ് മാസ്റ്റര്‍ ജി എസ് പ്രദീപ് നയിക്കുന്ന 'ജൂനിയര്‍ ജീനിയസ്ഖത്തര്‍' ഇ ന്റര്‍ മീഡിയറ്റ് ക്വിസ് കൊമ്പറ്റീഷന്‍ ഇന്ന് വൈകുന്നേരം 3:30മുതല്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടക്കുമെന്ന് സംഘാടകരായ ലാസ ഇവന്റ്‌സ്പ്രതിനിധികള്‍
വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അറിവ് ലഹരിയാണെന്നും
ഓരോ പരാജയത്തിലും വിജ്ഞാനമുണ്ടെന്നും അതിന്റെ മൂല്യം ജീവിതത്തില്‍ വലുതാണെന്നും ഗ്രാന്‍ഡ് മാസ്റ്റര്‍ ജി.എസ്. പ്രദീപ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ന്യൂ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലെ അല്‍ ഖമര്‍ ഹാളില്‍ നടക്കുന്ന വിക്ഞ്ജാനപോരാട്ടത്തില്‍
ഖത്തറിലെ പതിനാല് ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കാളിത്തംവഹിക്കും.ആറ് റൗണ്ട്കളിലായി നടക്കുന്നമത്സരത്തില്‍
ഓരോ സ്‌കൂളില്‍ നിന്നും രണ്ടുപേരടങ്ങുന്ന ആറ് ടീമുകള്‍വീതം പങ്കെടുക്കും.ഇംഗ്ലീഷും മലയാളവുമടങ്ങിയ ബഹു ഭാഷയിലാണ് മത്സരം.വിഷ്ണു കല്ല്യാണിയാണ് ക്വിസ് മാസ്റ്ററോടൊപ്പം സാങ്കേതികതയ്ക്ക് മേല്‍നോട്ടംവഹിക്കുന്നത്.
പ്രഥമികറൗണ്ട് പൂര്‍ത്തിയായശേഷം വൈകുന്നേരം 6:30മുതല്‍ ഫൈനല്‍ റൗണ്ട് നടക്കും.
സദസ്സിനെയുംപങ്കാളികളാക്കുന്നമത്സരത്തില്‍ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നവര്‍ക്ക് തത്സമയം സമ്മാനങ്ങള്‍ നല്‍കും
ലാസ ഇവന്റ്‌സിന്റെ ഈദ് കാര്‍ണിവലിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികളുടെ വിക്ഞാനം മാറ്റുരയ്ക്കുന്നമത്സരം സംഘടിപ്പിക്കുന്നതെന്നുംവരും വര്‍ഷങ്ങളില്‍ മത്സരത്തിന്റെ തുടര്‍ച്ച സംഘടിപ്പിക്കാന്‍ശ്രമിക്കുമെന്നുംലാസ ഇവന്റ്‌സ്എം.ഡിഗഫൂര്‍കാലിക്കറ്റ്പറഞ്ഞു.പരിപാടിയുടെ ഭാഗമായി പൊതുജനങ്ങള്‍ക്കായി സംഘടിപ്പിച്ച 'അറിവ്' എന്ന വിഷയത്തില്‍ നടന്ന 'റീല്‍' മത്സര വിജയിയെ ഔദ്യോഗിക ചടങ്ങില്‍ പ്രഖ്യാപിക്കും. ഫൈനല്‍ റൗണ്ടില്‍ വിജയികളാകുന്ന ടീമുകള്‍ക്ക് സമാപന വേദിയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.തുമാമ അല്‍സാജ് ഹോട്ടല്‍ പാര്‍ട്ടി ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ലാസാ ഇവന്റസ് ഓപ്പറേഷന്‍,മാര്‍ക്കറ്റിങ് മാനേജര്‍മാരായ സമീല്‍ അബ്ദുല്‍ വാഹിദ് ചാലിയം, ഷജിന നൗഷാദ് , കോട്ടയം ഡിസ്ട്രിക്റ്റ് ആര്‍ട്‌സ് ആന്‍ഡ് കള്‍ചറല്‍ അസോസിയേഷന്‍ പ്രസിഡന്റ് മുഹമ്മദ് സിയാദ് ,പ്രായോജകരായ മെഡിഫോര്‍ട്ട് ജനറല്‍ മാനേജര്‍ സത്യ, നെല്ലറ കണ്‍ട്രി മാനേജര്‍ അഫ്സല്‍, ഒബിജി മാനേജിങ് ഡയറക്ടര്‍ ആഷിഖ് എന്നിവരും പങ്കെടുത്തു.

ഷഫീക്ക് അറക്കല്‍

Ads by Google
Friday 13 Jun 2025 02.25 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW