Sunday, March 15, 2026 Last Updated 52 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 13 Jun 2025 12.18 PM

അപ്പോ ഇതാണല്ലേ ക്രിയേറ്റീവായി ദോശ ചുടുന്ന രീതി; കൊച്ചുമിടുക്കിയുടെ ദോശ ചൂടീല്‍ കണ്ട് പൊട്ടിച്ചിരിച്ച് നെറ്റിസണ്‍സ്, പാചകം സൂപ്പര്‍ഹിറ്റെന്ന് കാഴ്ച്ചക്കാര്‍

uploads/news/2025/06/785993/1000482255.jpg
Girl kid making dosa in an intersting style (Image Source: Instagram)

അച്ഛനമ്മമാര്‍ ചെയ്യുന്ന എല്ലാക്കാര്യങ്ങളും അതേപടി അനുകരിക്കുന്നതില്‍ മുന്‍പന്തിയിലാണ് കുട്ടികള്‍. പലപ്പോഴും അത് ശരിയാണോ തെറ്റാണോ പ്രത്യാഘാതം എങ്ങനെയാകുമെന്നോ ചിന്തിക്കാതെയാണ് ഇവര്‍ അനുകരിക്കുന്നത്. അച്ഛനെപ്പോലെ ഓഫീസില്‍ പോകുന്നത് അനുകരിക്കുന്ന കുട്ടി, അമ്മയെപ്പോലെ അടുക്കളയില്‍ കയറാനും പാചകം ചെയ്യാനുമൊക്കെ ഇഷ്ടപ്പെടാറുണ്ട്.
ഇപ്പോഴിതാ, അടുക്കളയില്‍ കയറി ദോശ ചുടുന്ന ഒരു കൊച്ചുമിടുക്കിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഗ്യാസ് സ്റ്റൗവിനു മുകളിലായി പാത്രം വച്ച്‌ അതില്‍ ദോശമാവ് ഒഴിക്കുന്നതും തന്നെക്കൊണ്ടാവുന്ന രീതിയില്‍ കുട്ടി, ദോശ അതിന്റെ രൂപത്തിലേക്ക് എത്തിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
എന്നാല്‍ ദോശമാവ് ഒഴിച്ചുകഴിഞ്ഞപ്പോഴാണ് എണ്ണ പുരട്ടാന്‍ മറന്നുവെന്ന കാര്യം കുട്ടി മനസ്സിലാക്കുന്നത്. പിന്നീട് സംഭവിക്കുന്നതാണ് രസകരമായ കാര്യം. എന്തു ചെയ്യണമെന്ന് അറിയാതെ ഒരു നിമിഷം ചിന്തിച്ച കുട്ടി, പിന്നീട് പാത്രം തിരിച്ചുപിടിച്ച്‌ അതിന് അടിഭാഗത്തായി എണ്ണയൊഴിക്കുന്നത് കാണാം. പരീക്ഷണം വിജയിച്ചെന്ന മട്ടില്‍ ദോശ തിരിച്ചിടുന്നതും കാണികളോട് കുട്ടി ‘ബൈ’ പറയുന്നതും വീഡിയോയിലുണ്ട്.
അര്‍പ്പിത വ്ലോഗ്സ് എന്ന അക്കൗണ്ടിലൂടെ പങ്കിട്ട ഈ വീഡിയോയ്ക്ക് ഇതിനോടകം തന്നെ 4.9 മില്യണ്‍ കാഴ്ചക്കാരെ ലഭിച്ചു. രസകരമായ കമന്റുകളും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്. ലഭിച്ചത്. ധാരാളം കമന്റുകളും വീഡിയോയ്ക്കുണ്ട്.
‘ഇങ്ങനെ ചെയ്താല്‍ ദോശ ഇളകിവരുമെന്ന് ഇപ്പോഴാ മനസ്സിലായത്, പുതിയ ഐഡിയ ഈ ലോകത്തിനു മുന്നില്‍ കാഴ്ചവെച്ച ബുദ്ധിമതി, ഒരു ദോശക്കട തുടങ്ങാൻ സമയം ആയിരിക്കുന്നു...’ എന്നതടക്കമാണ് കമന്റുകള്‍.

Ads by Google
Friday 13 Jun 2025 12.18 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW