-->
രാജ്യം കണ്ട ഏറ്റവും വലിയ വിമാനദുരന്തങ്ങളില്‍ ഒന്നാണ്. എങ്ങിനെ നടന്നെന്ന് കണ്ടെത്തി സുരക്ഷ ഒരുക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കേണ്ടതുണ്ട്. സംഭവത്തില്‍ മരണപ്പെട്ട് എല്ലാവരുടേയും വേര്‍പാട് വേദനാജനകമാണ്. കേരളത്തില്‍ നിന്നുള്ള ഒരു സഹോദരിയും ഇതില്‍ പെട്ടു. ഇവര്‍ക്ക് ഹൃദയംഗമായ ആദരാജ്ഞലികള്‍
സ്‌ഫോടനാത്മകമായ ഇസ്രായേലിന്റെ ഇറാന്‍ ആക്രമണത്തെ ഒരിക്കലും ന്യായീകരിക്കാനാകില്ല. സമാധാനകാംഷികളായ എല്ലാവരും ഇതിനെ അപലപിക്കാന്‍ തയ്യാറാകണമെന്നും പറഞ്ഞു. ഇസ്രായേല്‍ തെമ്മാടിരാഷ്ട്രമാണെന്നും അമേരിക്കയുടെ പിന്തുണയോടെ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ ലോകത്തിന്റെ സമാധാനത്തിന് തന്നെ ഭീഷണിയാണെന്നും പറഞ്ഞു.
അതിനിടയില്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട രഞ്ജിത ജി നായരെ അപമാനിച്ച് ഫേസ്ബുക്കില്‍ കമന്റിട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസീല്‍ദാര്‍ ആയ പവിത്രന്‍ ആണ് അശ്‌ളീല കമന്റ് ഇട്ട് വിവാദത്തില്‍ തലയിട്ടിരിക്കുന്നത്. പവി ആനന്ദാശ്രമം ഫേസ്ബുക്ക് പ്രൊഫൈലിലാണ് പ്രകടനം. മന്ത്രിയെ വിമര്‍ശിച്ചതിന്റെ പേരില്‍ മുമ്പ് ആറുമാസം സസ്‌പെന്‍ഷന്‍ കിട്ടിയയാളാണ് പവിത്രന്‍.