Thursday, March 12, 2026 Last Updated 18 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jun 2025 02.55 PM

സ്റ്റുഡന്റ്‌സ് ഇന്ത്യ ഖത്തര്‍: ഈദ്-കിക്‌സ് 2025: വക്‌റ ജേതാക്കള്‍

uploads/news/2025/06/785663/ww.gif

ദോഹ: സ്റ്റുഡന്റ്‌സ് ഇന്ത്യ ഖത്തര്‍ പെരുന്നാളിനോടനുബന്ധിച്ച് ഇന്റര്‍സോണ്‍ ഫുട്ബാള്‍ ടൂര്‍ണമെന്റ്ഈദ്-കിക്‌സ് 25' സംഘടിപ്പിച്ചു. അഞ്ച് സോണുകളില്‍ നിന്നായി പതിനാല് ടീമുകള്‍ പങ്കെടുത്ത മത്സരം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
വക്റ ബര്‍വാ വില്ലേജില്‍ നടന്ന മത്സരത്തില്‍ നദീമത്തുനാ വക്റ വിന്നേഴ്‌സ് ട്രോഫിയും മെഷാഫിയാ വക്റ ഫസ്റ്റ് റണ്ണര്‍അപ്പും എംകെ സ്ട്രൈക്കേഴ്സ് മദീന ഖലീഫ സെക്കന്റ് റണ്ണര്‍അപ്പും നേടി വിജയികളായി. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി നദീമത്ത്‌നാ വക്റയുടെ അര്‍മാനും മികച്ച ഗോള്‍കീപ്പറായി മഷാഫിയാ വക്റയുടെ ഇഷാനും ഫെയര്‍പ്ലേ ടീമായി എംകെ സ്ട്രൈക്കേഴ്സ് മദീന ഖലീഫയും ഏറ്റവും നല്ല ടീം മാനേജരായി റയ്യാന്‍ സോണിലെ ഫഹദും തെരഞ്ഞെടുക്കപ്പെട്ടു. അല്‍ശമാല്‍ ക്ലബിന്റെ അത്ലറ്റിക് ഹെഡ് കോച്ച് മുന്‍ഷിര്‍ തൃശൂര്‍ ,സി.ഐ .സി ജനറല്‍ സെക്രട്ടറി ബിലാല്‍ ഹരിപ്പാട് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. ഇസ്മായില്‍ വേങ്ങശ്ശേരി, സകരിയ്യ കാരിയാത്ത്, ഇഹ്ജാസ് അസ്ലം, അബ്ദുശുക്കൂര്‍, അഷ്റഫ് മീരാന്‍, മിദ്ലാജ് റഹ്മാന്‍, ബബീന ബഷീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ മേളയില്‍ സ്റ്റുഡന്റ്‌സ് ഇന്ത്യ ഖത്തര്‍ പ്രസിഡണ്ട് അമീന്‍ സബക്, സി ഐ സി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ നൗഫല്‍ പാലേരി, ഷാനവാസ് ഖാലിദ്, ഷാജഹാന്‍ കരീം എന്നിവര്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു.

ഷഫീക് അറക്കല്‍

Ads by Google
Wednesday 11 Jun 2025 02.55 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW