Sunday, March 15, 2026 Last Updated 40 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jun 2025 02.17 PM

തളരരുത്, രാമന്‍കുട്ടി തളരരുത്! ഊഞ്ഞാലില്‍ പിടിച്ചു കറങ്ങിക്കറങ്ങി അവസാനം വീഴുന്ന കുട്ടിക്കുറുമ്പന്‍; വീഡിയോ പങ്കിട്ട ആളിന് പൊങ്കാല

uploads/news/2025/06/785654/Untitled-5.jpg
Kid playing with swing (Image Source: Instagram)

സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുന്ന ചില വീഡിയോകള്‍ രസകരവും ഹൃദയം നിറയ്ക്കുന്നതുമാണ്. കൊച്ചുകുട്ടികളുടെ കുസൃതികളും കുറുമ്പുകളുമൊക്കെ സോഷ്യല്‍ മീഡിയ കാഴ്ച്ചക്കാരുടെ മനസ്സ് നിറയ്ക്കാറുണ്ട്. കൊച്ചു വാവകള്‍ മുട്ടിലിഴയുന്നതും, പിച്ച വയ്ക്കുന്നതുമടക്കം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി മാറിയ പല വീഡിയോകളുമുണ്ട്. പിച്ച വച്ചു തുടങ്ങിയ കുട്ടികള്‍ പിന്നെ വീടൊരു സര്‍ക്കസ്സാക്കി മാറ്റാറുണ്ട്. സാധനങ്ങള്‍ വലിച്ചു വാരിയിട്ടും തലകീഴായി മറിഞ്ഞും എല്ലായിടത്തു വലിച്ചു കേറിയുമൊക്കെ കുരുന്നുകള്‍ വീട് കീഴ്മേല്‍ മറിക്കാറുണ്ട്.
ഇപ്പോഴിതാ അത്തരമൊരു കുട്ടിക്കുറുമ്പന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. തന്റെ ഊഞ്ഞാലില്‍ പിടിച്ചാണ് കുഞ്ഞ് വിരുതന്റെ കുറുമ്പ്. ഊഞ്ഞാലില്‍ പിടിച്ച് കറങ്ങുകയാണ് കുട്ടിക്കുറുമ്പന്‍. ഊഞ്ഞാലില്‍ പിടിച്ച്‌ കറങ്ങി കറങ്ങി നിലതെറ്റി ഒരൊറ്റ വീഴ്ചയാണ് കക്ഷി. പാലുകുടിച്ച്‌ ഫിറ്റായതാണോ അതോ ഉറക്കപ്പിച്ചിലാണോ ഈ കുറുമ്പത്തരം എന്ന് വ്യക്തമല്ല. എങ്കിലും ഊഞ്ഞാലില്‍ പിടിച്ചുള്ള കുരുന്നിന്റെ അഭ്യാസം എല്ലാവരേയും കൗതുകത്തിലാക്കുന്നുണ്ട്. ‘‘വീണതല്ലാ...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. കുഞ്ഞ് നിലതെറ്റി വീഴുമ്പോള്‍ വീഡിയോ എടുക്കുന്നയാള്‍ കാല് കുഞ്ഞിന്റെ തലയ്ക്ക് അടിയിലായി വയ്ക്കുന്നുണ്ട്.

വീഡിയോ വൈറലായെങ്കിലും കുരുന്നിന്റെ ഊഞ്ഞാലിലെ അഭ്യാസം വിഡിയോ ആക്കിയ ആളിന് കമന്റ് ബോക്സിലൂടെ നെഗറ്റീവ് കമന്റുകള്‍ കിട്ടുന്നുണ്ട്. കുഞ്ഞ് വീഴും എന്നറിഞ്ഞിട്ടും അതുവരെ എന്തിന് വിഡിയോ എടുത്തു എന്നാണ് പലരുടേയും ചോദ്യം. വിഡിയോ വൈറലാവാൻ വേണ്ടി കുട്ടികളുടെ ജീവൻ വെച്ച്‌ കളിക്കരുത് എന്ന് ഓർമിപ്പിക്കുന്നുമുണ്ട് ചിലര്‍.

Ads by Google
Wednesday 11 Jun 2025 02.17 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW