-->
ദോഹ: ബാവുള്‍സംഗീതലോകത്തെ ആദ്യമലയാളിഗായിക ശാന്തിപ്രിയയുടെ ബാവുള്‍സംഗീതവിരുന്ന്ജൂണ്‍20ന് നടക്കും.സംഗീതപ്രേമികള്‍ക്ക്
ശുദ്ധ സംഗീതത്തിന്റെ 'ബാവുള്‍'
മാസ്മരികതയില്‍അലിയാന്‍ ദോഹയില്‍ആദ്യമായി വേദി ഒരുക്കുന്നത് ഖത്തറിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ അടയാളം ഖത്തറാണ്.
മലയാളികള്‍ക്ക് ഏറെയൊന്നും പരിചിതമല്ലാത്ത ബാവുള്‍ സംഗീതത്തിന്റെ മനോഹാരിതയിലേക്കും അനുഭൂതികളിലേക്കും വാതില്‍ തുറക്കുകയാണ് അടയാളം ഖത്തര്‍.
സംസ്‌കാരിക പ്രവര്‍ത്തകനും, ആദിവാസി വിദ്യാര്‍ഥികള്‍ക്കായി 'കനവ്' എന്ന ബദല്‍ വിദ്യാഭ്യാസകേന്ദ്രം സ്ഥാപിക്കുകയും ചെയ്ത അന്തരിച്ചകെ.ജെ.ബേബിയുടെയും ജീവിതപങ്കാളി ഷെര്‍ളിയുടെയും മകളാണ്ബാവുള്‍ ഗായിക ശാന്തിപ്രിയ.
ജൂണ്‍ 20ന് വെള്ളിയാഴ്ച വൈകുന്നേരം 6:30മുതല്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടക്കുന്ന പരിപാടി യിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
ഷഫീക് അറക്കല്‍