Saturday, March 14, 2026 Last Updated 29 Min 8 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Jun 2025 04.28 PM

ഗോവയിൽ വെയില്‍ കായാനെത്തിയ വിദേശിയുടെ ഭക്ഷണപാത്രം രുചിക്കാനെത്തുന്ന പശു; വീഡിയോ വൈറൽ

uploads/news/2025/06/785493/1000480380.jpg
Cow eating food from tourist (Image Source: Instagram)

സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വൈറൽ ആകുന്നത് മൃഗങ്ങളുടെ വീഡിയോകളാണ്. അതിൽത്തന്നെ കൗതുകം നിറക്കുന്ന വീഡിയോകൾ വളരെപെട്ടെന്ന് ശ്രദ്ധിക്കപ്പെടാറുണ്ട്.
ഇപ്പോഴിതാ ഇന്ത്യയിലുള്ള ഒരു ഓസ്‌ട്രേലിയൻ കണ്ടന്റ് ക്രിയേറ്റർ പങ്കുവച്ച വീഡിയോയാണ്‌ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഗോവയില്‍ സമാധാനപരമായ ഒരു ബീച്ച്‌ ദിനം ആസ്വദിക്കുന്നതിന് ഇടയില്‍ ഉണ്ടായ ഒരു ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ പങ്കിട്ടത്.
'ദി ഓസ്‌ട്രേലിയൻ ഭായ്' എന്ന ക്രിയേറ്റർ പങ്കിട്ട ദൃശ്യങ്ങളില്‍ യുവാവ് ഒരു പാത്രത്തില്‍ ആഹാരവും കൈയില്‍ പിടിച്ചുകൊണ്ട് കടല്‍ത്തീരത്തെ ഒരു വിശ്രമിക്കുന്നത്‌ കാണാം.
പെട്ടെന്നാണ് അവിടേക്ക് പ്രതീക്ഷിക്കാതെ അതിഥിയായി ഒരു പശു കടന്നു വന്നത്‌. ആ പശു അയാളുടെ കയ്യിലിരുന്ന പാത്രം മണക്കാനും രുചിക്കാനും ഭക്ഷിക്കാനും ശ്രമിക്കുന്നുണ്ട്. തന്റെ ഭക്ഷണം കൃത്യസമയത്ത് പിൻവലിച്ചത്‌ കൊണ്ട് നിരാശനായി ആ പശു അവിടെ നിന്നും കടന്നു പോകുന്നത്‌ കാണാം. വീഡിയോ കണ്ടവർ കമന്റുകൾ കുറിക്കുന്നുണ്ട്.

Ads by Google
Tuesday 10 Jun 2025 04.28 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW