Thursday, March 12, 2026 Last Updated 15 Min 22 Sec ago English Edition
Todays E paper
Ads by Google
Monday 09 Jun 2025 06.03 PM

നടുമുറ്റംഖത്തര്‍ 'സാഹോദര്യ ഈദ് രാവ്'

uploads/news/2025/06/785337/opp.gif

ദോഹ: നടുമുറ്റം ഖത്തര്‍ ബലിപെരുന്നാള്‍ വിപുലമായ പരിപാടികളോടെ
ആഘോഷിച്ചു. സാഹോദര്യ ഈദ് രാവ് എന്ന പേരില്‍സംഘടിപ്പിച്ച പരിപാടിയില്‍.കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാ പരിപാടികളും ഗാനമേളയും ഹെന്ന ഡിസൈനിംഗ് മത്സരവും നടന്നു. ഹെന്ന മത്സരത്തില്‍ മെഹ്ദിയ മന്‍സൂര്‍ ഒന്നാം സ്ഥാനവും ഷറീന ഖലീല്‍ രണ്ടാം സ്ഥാനവും ജാന്‍ഫിയ മുഹ്‌സിന്‍ മൂന്നാം സ്ഥാനവും നേടി. സാഹോദര്യത്തിന്റെയും ചേര്‍ത്തുപിടിക്കലിന്റെയും സന്ദേശം പകര്‍ന്ന് നടുമുറ്റം പ്രവര്‍ത്തകര്‍ അവതരിപ്പിച്ച 'നമ്മളൊന്നാണ്' സ്‌കിറ്റ് ശ്രദ്ധേയമായി.പരിപാടിയോടനുബന്ധിച്ച് സ്വയം സംരംഭകരായ നടുമുറ്റം പ്രവര്‍ത്തകരുടെ വിവിധ തരം ഫുഡ് സ്റ്റാളുകളും മൈലാഞ്ചി ,കുപ്പിവള,ഡ്രസ്സ്,ആഭരണങ്ങള്‍ ,കരകൌശല ഉത്പന്നങ്ങള്‍ തുടങ്ങിയവയുടെ സ്റ്റാളുകളും ഉണ്ടായിരുന്നു.റോയല്‍ ഗാര്‍ഡനില്‍ നടന്നപരിപാടിയില്‍ നടുമുറ്റം പ്രസിഡന്റ് സന നസീം നടുമുറ്റത്തെ പരിചയപ്പെടുത്തികൊണ്ട് സംസാരിച്ചു. ഐ സി ബി എഫ് വൈസ് പ്രസിഡന്റ് റഷീദ് അഹമദ്, ഐ എസ് സി എം സി അംഗം അസീം, പ്രവാസി വെല്‍ഫെയര്‍ പ്രസിഡന്റ് ചന്ദ്രമോഹന്‍ ,ഐ സി ബി എഫ് മുന്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഖത്തര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സി ബി എസ് ഇ പ്ലസ് ടു ,പത്താം ക്ലാസ് എന്നിവയിലും ഉന്നത വിജയം നേടിയ പെണ്‍കുട്ടികളെ ആദരിക്കുകയും നടുമുറ്റം സ്‌നേഹോപഹാരം കൈമാറുകയും ചെയ്തു.
നടുമുറ്റം പ്രസിഡന്റ് സന നസീം, ജനറല്‍ സെക്രട്ടറി ഫാത്വിമ തസ്‌നിം,വൈസ് പ്രസിഡന്റ് ലത കൃഷ്ണ, കണ്‍വീനര്‍മാരായ ഹുദ എസ് കെ, സുമയ്യ താസീന്‍, ട്രഷറര്‍ റഹീന സമദ്, സെക്രട്ടറിയേറ്റ് അംഗം സജ്‌ന സാക്കി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അഹ്‌സന കരിയാടന്‍, രജിഷ പ്രദീപ്, സകീന അബ്ദുള്ള, അജീന അസീം, നിത്യ സുബീഷ്, ജമീല മമ്മു കോഡിനേറ്റര്‍മാരായ സുഫൈറ,ജുമാന , വിവിധ ഏരിയ ഭാരവാഹികള്‍, പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

ഷഫീക് അറക്കല്‍

Ads by Google
Monday 09 Jun 2025 06.03 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW