Thursday, March 12, 2026 Last Updated 28 Min 31 Sec ago English Edition
Todays E paper
Ads by Google
Monday 09 Jun 2025 02.03 PM

"ചില കാര്യങ്ങള്‍ കണ്ട് കണ്ണുനിറഞ്ഞു, പക്ഷേ കണ്‍ട്രോള്‍ ചെയ്തു ഞാൻ; ആസിഫ് ഇവിടെയുണ്ടായിരുന്നെങ്കിൽ അവനൊരു ഉമ്മ കൊടുത്തേനെ..." 'ആഭ്യന്തര കുറ്റവാളി'യെ പ്രശംസിച്ച്‌ ബാല

uploads/news/2025/06/785311/1000479523.jpg
Bala about abhyanthara kuttavali movie (Image Source: Instagram)

സഹനായക വേഷങ്ങളിൽ തിളങ്ങിയ ശേഷം നായകനായി കൈയടി നേടിയ താരമാണ് ആസിഫ് അലി. മികച്ച അഭിനയത്തിലൂടെതാണ് ആസിഫ് പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയത്.
ആസിഫിന്റെ ചിത്രങ്ങൾക്ക് വേണ്ടി വലിയ ആകാംഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
ആസിഫ് അലിയുടെ ഏറ്റവും പുതിയ സിനിമ താരം നായക വേഷത്തിൽ തിളങ്ങുന്ന സേതുനാഥ് പദ്മകുമാർ സംവിധാനംചെയ്ത 'ആഭ്യന്തര കുറ്റവാളി'യാണ്‌. മികച്ച പ്രതികരണം നേടി തീയേറ്ററുകളില്‍ പ്രദർശനം തുടരുന്ന ചിത്രത്തിൽ സഹദേവൻ എന്ന കഥാപാത്രമായാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്. ഗാർഹിക പീഡന നിയമത്തിന്റെ പുരുഷ പക്ഷത്തുനിന്നുള്ള ആഖ്യാനമാണ് ചിത്രം നടത്താൻ ശ്രമിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിനും പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ആസിഫ് അലിക്കും പ്രശംസയുമായി എത്തിയിരിക്കുകയാണ് നടൻ ബാല.
ചിത്രത്തിലെ ചില രംഗങ്ങള്‍ കണ്ട് തനിക്ക് കണ്ണുനിറഞ്ഞുവെന്നും ചിത്രം പറയുന്നത് നിലവില്‍ നടക്കുന്ന കാര്യമാണെന്നും ബാല പറഞ്ഞു. ഒപ്പം സിദ്ധാർഥ് ഭരതൻ അവതരിപ്പിച്ച പീറ്റർ എന്ന കഥാപാത്രത്തിനെയും ഹരിശ്രീ അശോകന്റെ പ്രകടനത്തേയും ബാല പുകഴ്ത്തി.
"കൈകാര്യംചെയ്യുന്ന വിഷയത്തില്‍ ആകർഷിക്കപ്പെട്ടാണ് ഞാൻ ചിത്രം കാണാനെത്തിയത്. ജീവിതത്തില്‍ നടന്ന കാര്യങ്ങള്‍ വരുമ്പോൾ യഥാർഥത്തില്‍ ഫീല്‍ ആവും. ചില കാര്യങ്ങള്‍ കണ്ട് കണ്ണുനിറഞ്ഞു, പക്ഷേ കണ്‍ട്രോള്‍ ചെയ്തു ഞാൻ.
പീറ്റർ എന്ന കഥാപാത്രം ഉഗ്രൻ കഥാപാത്രമാണ്. മകളെ കാണാൻ എത്തുന്ന കോടതിയിലെ ആ സീൻ ശരിക്കും നടന്നതാണ്. ഹരിശ്രീ അശോകൻ അഭിനയിച്ച കഥാപാത്രം... എല്ലാസ്വത്തും എഴുതിക്കൊടുക്കേണ്ട അവസ്ഥ. ഒരുമാർഗവുമില്ലെങ്കില്‍ മരിച്ചുപോവേണ്ട അവസ്ഥ.
തുല്യഅവകാശങ്ങള്‍ വേണം, 100 ശതമാനവും വേണം. ചിത്രം പറയുന്നത് നിലവില്‍ നടക്കുന്ന കാര്യമാണ്.
ചിത്രം കണ്ട എത്രപേർ ആസിഫ് അലിയെ സ്നേഹിച്ചിട്ടാണ് പോവുന്നത്. ഇപ്പോള്‍ ഇവിടെയുണ്ടായിരുന്നെങ്കില്‍ അവന്റെ കവിളില്‍ ഞാൻ ഉമ്മ കൊടുത്തേനേ. ഒരുനടന് ഇങ്ങനെയുള്ള സ്ക്രിപ്റ്റ് എടുത്ത് അഭിനയിക്കണമെങ്കില്‍ അതിനും ഒരു ധൈര്യംവേണം... " ബാല പറഞ്ഞു.
തീയേറ്ററില്‍ ഭാര്യ കോകിലയ്ക്കൊപ്പം സിനിമ കണ്ടശേഷമാണ് ബാല മനസ്സ് തുറന്ന് പ്രശംസിച്ചത്. ഇതിന്റെ വീഡിയോ 'ആഭ്യന്തര കുറ്റവാളി'യുടെ അണിയറപ്രവർത്തകരും പങ്കുവെച്ചിട്ടുണ്ട്.

Ads by Google
Monday 09 Jun 2025 02.03 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW