Thursday, March 12, 2026 Last Updated 9 Min 36 Sec ago English Edition
Todays E paper
Ads by Google
Friday 12 Sep 2025 02.26 PM

‘ദൃശ്യ’ത്തില്‍ ലാല്‍ സാര്‍ കിടിലം പെര്‍ഫോമന്‍സാണ്; ലാര്‍ജര്‍ ദാന്‍ ലൈഫ് ടൈപ്പ് കഥാപാത്രങ്ങളില്‍ നിന്നുള്ള മാറ്റം എനിക്കൊരു തിരിച്ചുകിട്ടല്‍ പോലെയായിരുന്നു ...’ആസിഫ് അലി

മലയാളസിനിമാപ്രേക്ഷര്‍ക്ക് ഏറെയിഷ്ടമുള്ള താരമാണ് ആസിഫ് അലി. ഇപ്പോഴിതാ തന്റെ പുതിയ സിനിമയുടെ പ്രൊമോഷനിടെ മോഹന്‍ലാലിനെക്കുറിച്ച് ആസിഫ് പറഞ്ഞ വാക്കുകളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.
Asif Ali, Mohanlal, Mirage movie, Drishyam movie
Asif Ali about Mohanlal (Image Source: Youtube)

സഹനായക, വില്ലന്‍ വേഷങ്ങളില്‍ കൈയടി നേടിയ ശേഷം നായകനിരയിലേക്ക് ഉയര്‍ന്ന താരമാണ് ആസിഫ് അലി. മികച്ച സിനിമകളിലൂടെയും കരുത്തുറ്റ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ സ്വന്തം ആസിഫിക്കയായി മാറാന്‍ താരത്തിന് വലിയ താമസമുണ്ടായില്ല. ഫീല്‍ഗുഡ് സിനിമകളടക്കം ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരത്തിന്റെ പുതിയ ചിത്രങ്ങള്‍ക്കായി ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘മിറാഷ്’ ആണ് ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രം. സെപ്റ്റംബർ 19 ന് റിലീസാകുന്ന അപര്‍ണ ബാലമുരളി നായികയാകുന്ന ഈ ചിത്രം ത്രില്ലര്‍ ജോണറിലാണ് ഒരുങ്ങുന്നത്. സിനിമയുടെ പ്രൊമോഷന്‍ അഭിമുഖങ്ങളിലാണ് ആസിഫ് അലിയും മിറാഷിലെ ബാക്കി താരങ്ങളും.
ഇപ്പോഴിതാ പ്രൊമോഷന്‍ അഭിമുഖത്തിനിടെ മോഹൻലാലിനെ കുറിച്ച്‌ആസിഫ് അലി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. മോഹൻലാലിന്റെ ദൃശ്യം എന്ന ചിത്രത്തിലെ പ്രകടനത്തെ പറ്റിയാണ് ആസിഫ് പറയുന്നത്. മോഹൻലാലിനെ കുറിച്ച്‌ സംസാരിക്കുമ്പോഴെല്ലാം ആദ്യം മനസിലേക്ക് ഓടി വരുന്ന സിനിമയാണ് ദൃശ്യമെന്നും, ഈ ചിത്രത്തിലൂടെ വളരെ സിമ്പിള്‍ ആയിട്ടുള്ള മോഹൻലാലിനെ കണ്ടപ്പോള്‍ വലിയ സന്തോഷമായെന്നും ആസിഫ് അലി പറയുന്നു.
‘‘ലാല്‍ സാറിനെപ്പറ്റി സംസാരിക്കു​മ്പോഴെല്ലാം ആദ്യം മനസിലേക്ക് ഓടി വരുന്ന സിനിമയാണ് ദൃശ്യം. ആ സിനിമയില്‍ പുള്ളി കിടിലന്‍ പെര്‍ഫോമന്‍സാണ് ചെയ്ത് വെച്ചിരിക്കുന്നത്. വളരെ സിമ്പിളായിട്ടുള്ള ഒരു ഫാമിലിമാനായാണ് ലാലേട്ടന്‍ ആ പടത്തിന്റെ ഫസ്റ്റ് ഹാഫില്‍ പെര്‍ഫോം ചെയ്തത്. എല്ലാവര്‍ക്കും ആ ഒരു ഭാഗം ഭയങ്കരമായി കണക്ടായി. എന്നെ സംബന്ധിച്ച്‌ കുറച്ചുകാലത്തിന് ശേഷം എനിക്ക് ഒരു തിരിച്ചുകിട്ടല്‍ പോലെയായിരുന്നു ആ പടത്തില്‍ ലാലേട്ടനെ കണ്ടപ്പോള്‍ ഫീല്‍ ചെയ്തത്.
ആ സിനിമക്ക് മുമ്പ് ലാലേട്ടന്‍ ചെയ്തതെല്ലാം കുറച്ച്‌ ലാര്‍ജര്‍ ദാന്‍ ലൈഫ് ടൈപ്പ് കഥാപാത്രങ്ങളായിരുന്നു, അതില്‍ നിന്ന് മാറി വളരെ സിമ്പിളായിട്ടുള്ള ഒരു ലാലേട്ടനെ കണ്ടപ്പോള്‍ വല്ലാത്ത സന്തോഷമായിരുന്നു മനസില്‍ തോന്നിയത്...’’ ആസിഫ് അലി പറഞ്ഞു.

മോഹന്‍ലാലും ജീത്തു ജോസഫും ഒരുമിക്കുന്ന ‘ദൃശ്യം 3’യ്ക്ക് മുമ്പ് പ്രേക്ഷകരുടെ മനസ്സില്‍ ഉദ്വേഗം നിറയ്ക്കുന്ന പസില്‍ ഗെയിം തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് ജീത്തു ജോസഫ്. ആസിഫും അപര്‍ണയും ഒരുമിച്ചെത്തിയ മിക്ക സിനിമകളും സൂപ്പര്‍ഹിറ്റ് ഗണത്തില്‍ പെടുത്താവുന്നതാണ്. അതു​കൊണ്ട് തന്നെ ഈ കോമ്പോയും പ്രേക്ഷകര്‍ കാത്തിരിക്കുന്നതാണ്.
കഴിഞ്ഞ വർഷം മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ചർച്ച ചെയ്യപ്പെട്ട ‘കിഷ്കിന്ധാകാണ്ഡം’ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലി- അപർണ ബാലമുരളി കോമ്പോ ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘മിറാഷ്’. സിനിമയുടെ ഡിജിറ്റല്‍ ഇല്യൂഷൻ വീഡിയോ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. അതിനു പിന്നാലെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്കും സെക്കൻഡ് ലുക്ക് പോസ്റ്ററും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഹക്കിം ഷാജഹാൻ, ദീപക് പറമ്പോല്‍, ഹന്നാ റെജി കോശി, സമ്പത്ത് രാജ് എന്നിവരാണ് ‘മിറാഷി’ലെ മറ്റു പ്രമുഖ താരങ്ങള്‍.

Ads by Google
Friday 12 Sep 2025 02.26 PM
Ads by Google
LATEST NEWS
TRENDING NOW