-->
ത്രില്ലര്‍ സിനിമകളിലൂടെ മലയാളിപ്രേക്ഷകരുടെ ഹൃദയം കൈയ്യടക്കിയ സംവിധായകനാണ് ജീത്തുജോസഫ്. ഡിറ്റക്ടീവ് എന്ന ത്രില്ലര്‍ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ജീത്തു, പിന്നീട് മമ്മി ആന്റ് മീ, മൈ ബോസ്, മെമ്മറീസ് എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയ സംവിധായകനായി. മോഹന്‍ലാല്‍ നായകനായി എത്തിയ ‘ദൃശ്യം’ സിനിമയിലൂടെയാണ് ഇന്ത്യൻ സിനിമയിൽ തന്നെ വലിയ രീതിയിൽ നിരൂപക പ്രശംസ നേടാന്‍ ജീത്തുവിന് കഴിഞ്ഞു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങളും വലിയ രീതിയിൽ വാണിജ്യവിജയം നേടി. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെല്ലാം തന്നെ ചിത്രത്തിനു വലിയ പ്രശംസകള്‍ കിട്ടിയിരുന്നു.
ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ത്രില്ലർ ചിത്രം ആണ് മിറാഷ്. മോശം പ്രതികരണം നേടിയ സിനിമയ്ക്ക് ബോക്സ് ഓഫീസിലും വലിയ ചലനമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. ആസിഫ്- അപര്‍ണ കോമ്പോയിലെത്തിയ ഈ സിനിമ പ്രതീക്ഷകള്‍ക്ക് അത്രയും ഉയര്‍ന്നില്ല, സിനിമ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു.
ഇപ്പോഴിതാ സിനിമയ്ക്ക് ലഭിച്ച സ്വീകാര്യതയില്‍ പ്രതികരിക്കുകയാണ് ജീത്തു ജോസഫ്. ചിത്രം വർക്ക് ആകാത്തതിന് കാരണം താൻ ആകാമെന്നും തന്റെ സിനിമയ്ക്ക് മേല്‍ പ്രേക്ഷകർക്ക് എന്നും വലിയ പ്രതീക്ഷയാണ് ഉള്ളതെന്നും പറയുകയാണ് ജീത്തു ജോസഫ്.
‘‘മിറാഷ് വർക്ക് ആകാത്തതിന് പ്രധാന കാരണം ഞാൻ തന്നെയാകാം. കാരണം എന്റെ സിനിമ വരുമ്പോള്‍ പ്രേക്ഷകർക്ക് ഒരു പ്രതീക്ഷയുണ്ട്. സിനിമയിലെ സസ്പെൻസുകള്‍ പ്രെഡിക്റ്റബിള്‍ ആയിരുന്നു എന്ന് ചിലർ പറഞ്ഞു. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. സിനിമയുടെ പേരായ മിറാഷ് എന്ന എലെമെന്റിലാണ് ഞാൻ കൂടുതല്‍ ശ്രദ്ധ നല്‍കിയത്. അതുകൊണ്ട് തന്നെ സിനിമയിലെ കഥാപാത്രങ്ങള്‍ക്കെല്ലാം ഓരോ മാറ്റങ്ങള്‍ കൊണ്ടുവന്നപ്പോള്‍ അതെല്ലാം ഓരോ ട്വിസ്റ്റ് ആയി മാറി.
ട്വിസ്റ്റ് കൂടിപ്പോയി എന്ന് പറഞ്ഞവരുണ്ട്. പക്ഷെ എന്റെ ശ്രദ്ധ മുഴുവൻ മിറാഷ് എന്ന എഫക്റ്റിലായിരുന്നു. മിറാഷ് എന്ന കണ്‍സെപ്റ്റ് തന്നെ ഒരു ഡബിള്‍ ഫേസ് അല്ലെങ്കില്‍ സെക്കന്റ് പഴ്സനാലിറ്റി എന്നതാണ്. മിറാഷില്‍ ഒരു റിസ്ക് എലമെന്റ് ഉണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ഭാഗ്യത്തിന് സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. ചിലർക്ക് സിനിമ ഇഷ്ടമായി ചിലർക്ക് ഇഷ്ടമായില്ല...’’ ജീത്തു ജോസഫ് പറഞ്ഞു.
ആസിഫ് അലിയും ജീത്തുവും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ആസിഫ് അപര്‍ണ്ണ ബാലമുരളി കോമ്പോ എന്നിങ്ങനെയുള്ള പ്രതീക്ഷകളായിരുന്നു സിനിമയിറങ്ങും മുമ്പ് പ്രേക്ഷകര്‍ക്കുണ്ടായിരുന്നത്. ഹക്കിം ഷാജഹാന്‍, ദീപക് പറമ്ബോല്‍, ഹന്നാ റെജി കോശി, സമ്ബത്ത് രാജ് എന്നിവരായിരുന്നു സിനിമയിലെ മറ്റു താരങ്ങള്‍.
സിനിമയുടെ ട്വിസ്റ്റുകള്‍ നല്ലതാണെങ്കിലും കൂടിപ്പോയൊന്നും മേക്കിംഗ് മോശമാണെന്നും അഭിപ്രായങ്ങളുണ്ടായിരുന്നു. ‘ട്വിസ്റ്റുകള്‍ ഇംമ്പാക്ട്ഫുള്‍ ആയിരുന്നില്ല, മേക്കിംഗ് മോശമായിരുന്നു, ജീത്തു ജോസഫിന്റെ ഏറ്റവും മോശം മേക്കിങ് ആണ് മിറാഷിന്റേത്, ചിത്രത്തിന്റെ വിഷ്വലുകളും എഡിറ്റിംഗുമെല്ലാം പ്രതീക്ഷിച്ച നിലവാരത്തില്‍ ഉയർന്നില്ല...’ എന്നതടക്കമായിരുന്നു വിമര്‍ശന കമന്റുകള്‍. സോണി ലൈവിലൂടെ ആണ് സിനിമ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. ഇ ഫോര്‍ എക്‌സ്പിരിമെന്റ്‌സ്, നാഥ് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ സെവന്‍ വണ്‍ സെവന്‍ പ്രൊഡക്ഷന്‍സ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളുടെ അസോസിയേഷനോടെ മുകേഷ് ആര്‍ മെഹ്ത, ജതിന്‍ എം സേഥി, സി.വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരുന്നത്.