Tuesday, March 17, 2026 Last Updated 15 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 09 Jun 2025 01.03 PM

33 വര്‍ഷമായി അടുത്തറിയാവുന്നവരാണ്, ഇനിയൊന്നും ആഗ്രഹിക്കാനില്ല, അത്രയും മികച്ച ജീവിതമാണ്; ഭാര്യയെക്കുറിച്ച് മാധവന്‍

r-madhavan
photo-www.instagram.com/actormaddy/

തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ് ആര്‍ മാധവന്‍. അദ്ദേഹത്തിന്റെ സിനിമകളെല്ലാം ഇപ്പോഴും പ്രിയപ്പെട്ടതാണെന്ന് ആരാധകരെല്ലാം പറഞ്ഞിരുന്നു. സോഷ്യല്‍മീഡിയയിലൂടെയായി ജീവിത വിശേഷങ്ങളും അദ്ദേഹം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വെഡ്ഡിംഗ് ആനിവേഴ്‌സറി ദിനത്തില്‍ പങ്കുവെച്ച പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. ഭാര്യയുടെ ഫോട്ടോയ്ക്കൊപ്പമായിരുന്നു ആശംസ പോസ്റ്റ്. ആരാധകരും പ്രിയപ്പെട്ടവരുമെല്ലാം മാധവനും സരിതയ്ക്കും ആശംസകളറിയിച്ച് എത്തിയിരുന്നു.

എന്റെ ജീവിതത്തില്‍ എനിക്ക് വേണ്ടതെല്ലാം തന്ന ആളാണ്. 26 വര്‍ഷമായി വിവാഹം കഴിഞ്ഞിട്ട്. 33 വര്‍ഷമായി ഞങ്ങള്‍ക്ക് പരസ്പരം അറിയാം. അന്ന് മുതല്‍ ഇന്നുവരെ ഒരു നിമിഷം പോലും മാറാനോ, മറ്റൊരു രീതിയിലൂടെ പോവാനോ തോന്നിയിട്ടില്ല. എനിക്ക് വേണ്ടതെല്ലാം നീ തന്നിട്ടുണ്ട്. ഇനിയെന്താണ് ആഗ്രഹിക്കേണ്ടതെന്ന് എനിക്കറിയില്ല. ജീവിതത്തില്‍ ഏറ്റവും അനുഗ്രഹിക്കപ്പെട്ട ആളാണ് ഞാന്‍. ഹാപ്പി ആനിവേഴ്‌സറി മൈ ലവ് എന്നായിരുന്നു മാധവന്റെ കുറിപ്പ്, സെലിബ്രിറ്റികളടക്കം നിരവധി പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തിട്ടുള്ളത്.

പ്രണയവിവാഹത്തിലൂടെയായിരുന്നു മാധവനും സരിതയും ഒന്നിച്ചത്. കോച്ചിംഗ് സെന്ററിലെ പരിചയമായിരുന്നു പ്രണയമായി മാറിയത്. മോട്ടിവേഷന്‍ സ്പീക്കറായിരുന്നു അന്ന് മാധവന്‍. അങ്ങനെയാണ് പരിചയത്തിലായത്. ഒരു ദിവസം ഡേറ്റിംഗിനായി ക്ഷണിച്ചിരുന്നു. അതോടെയാണ് പ്രണയത്തിലാവുന്നതും, ആ ബന്ധം വിവാഹത്തിലേക്ക് എത്തുന്നതും.

പൊതുവേദികളിലും മറ്റ് പരിപാടികളിലുമൊക്കെ പോവുമ്പോള്‍ സരിതയേയും കൂടെ കൂട്ടാറുണ്ട് മാധവന്‍. ജീവിതത്തില്‍ എല്ലാ നേട്ടങ്ങള്‍ക്കും അദ്ദേഹം ക്രെഡിറ്റ് നല്‍കുന്നതും സരിതയ്ക്കാണ്. പോസ്റ്റുകളിലും പൊതുപരിപാടികളിലൂടെയുമൊക്കെയായി സരിത എല്ലാവര്ർക്കും പരിചിതയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW