-->
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും കണ്ടന്റ് ക്രിയേറ്ററുമായ സ്റ്റെഫി സണ്ണി വിവാഹിതയായി. ആദര്‍ശ് നായരാണ് വരന്‍. 10 വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്.
'ടീച്ചറുടെ പണിഷ്‌മെന്റ് വാങ്ങി ക്ലാസ്‌റൂമിന് പുറത്തുനിന്നത് മുതല്‍ ഒരുമിച്ച് ചിരിച്ചും സന്തോഷിച്ചും കഴിഞ്ഞ കാലം. ഇപ്പോഴിതാ 10 വര്‍ഷത്തിനുശേഷം അതേകാര്യം വീണ്ടും ചെയ്യുന്നു.' സ്റ്റെഫി വിവാഹചിത്രങ്ങള്‍ക്കൊപ്പം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. '
മലയാളി ആക്‌സന്റ്, 'മലയാളി അമ്മ' തുടങ്ങിയ റീലുകളിലൂടെയാണ് സ്റ്റെഫി സോഷ്യൽ മീഡിയിൽ ശ്രദ്ധിക്കപ്പെടുന്നത്. വീടുകളില്‍ പതിവായി വരുന്ന ചില സംഭാഷണങ്ങള്‍ കോര്‍ത്തിണക്കിയ കണ്ടന്റുകളിലൂടെയാണ് ഡല്‍ഹി മലയാളിയായ സ്‌റ്റെഫി അഞ്ചു ലക്ഷത്തിലധികം കാഴ്ചക്കാരെ നേടിയെടുത്തത്. ഇരുവർക്കും വിവാഹ ആശംസകൾ നേർന്ന് നിരവധി പേരാണ് എത്തുന്നത്.