Tuesday, March 10, 2026 Last Updated 59 Min 10 Sec ago English Edition
Todays E paper
Ads by Google
Sunday 08 Jun 2025 02.59 PM

മുടിയ്ക്കും വേണം പോഷകങ്ങള്‍ ; ആഹാരത്തില്‍ ഇവയൊക്കെ ഉള്‍പ്പെടുത്താന്‍ മറക്കേല്ലേ...

hair-loss

സ്ത്രീകളുടേയും പുരുഷന്മാരുടേയുമൊക്കെ പ്രധാനപ്പെട്ട ഒരു പ്രശ്‌നമാണ് മുടികൊഴിച്ചില്‍. മുടി വളരാന്‍ പലവിധത്തിലുള്ള പരീക്ഷണങ്ങളും നടത്താറുമുണ്ട്. എന്നാല്‍ ശരീരത്തിന് പോഷകങ്ങള്‍ കിട്ടേണ്ടുന്നത് പോലെ തന്നെ മുടിയ്ക്കും ചില പോഷകങ്ങള്‍ ആവശ്യമാണ്. മുടി സമൃദ്ധമായി വളരാനും മുടികൊഴിച്ചില്‍ പോലുള്ള പ്രശ്്‌നങ്ങള്‍ പരിഹരിയ്ക്കാനും ഇനി പറയുന്ന ആഹാരങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം.....

* ഇലക്കറികള്‍ - ഇലക്കറികള്‍ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതുപോലെ മുടി വളര്‍ത്താനും ഇത് ഏറെ സഹായിക്കാറുണ്ട്. വൈറ്റമിന്‍ എ, സി, കരോട്ടിന്‍, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയെല്ലാം ഇലക്കറികളിലൂടെ ലഭിക്കുന്നു. അതുപോലെ അയണ്‍ ധാരാളമായി ഇലക്കറികളില്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കും. അയണ്‍ ശരിയായ അളവില്‍ കഴിക്കുന്നത് മുടിയ്ക്ക് ബലം നല്‍കുന്നു.

* മുട്ട - പ്രോട്ടീനിന്റെ ഉറവിടമാണ് മുട്ട. മുടി വളര്‍ച്ചയിലെ പ്രധാനിയായ ബയോട്ടിന്‍ ഉത്പ്പാദനവും മുട്ടയില്‍ നിന്ന് ലഭിക്കും. നല്ല രീതിയില്‍ കൊളാജന്‍ ഉത്പ്പാദനം വര്‍ധിപ്പിക്കാന്‍ മുട്ട ഏറെ സഹായിക്കും. കൊളാജന്‍ കൂടുന്നത് മുടിയെ ബലമുള്ളതാക്കാനും അതുപോലെ കട്ടി കൂട്ടാനും സഹായിക്കുന്നു.. മുടിയിഴികള്‍ക്ക് ബലം നല്‍കുന്ന അയണ്‍ മുട്ടയിലൂടെ ലഭിക്കുന്നു. വൈറ്റമിന്‍, എ, ഡി, സിങ്ക് എന്നിവയെല്ലാം മുട്ടയില്‍ നിന്ന് ലഭിക്കുന്ന മുടിയ്ക്ക് ആവശ്യമായ പോഷകങ്ങളാണ്,

* ഇറച്ചി - ഇറച്ചിയില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇതുപോലെ അയേണും. പ്രത്യേകിച്ചും ചുവന്ന ഇറച്ചിയില്‍. ഇവ രക്തപ്രവാഹവും ര്ക്തോല്‍പാദനവും വര്‍ദ്ധിപ്പിയ്ക്കും. ഇതിലൂടെ ഓക്സിജന്‍ ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തുകയും ചെയ്യുന്നു. ഇവ കഴിയ്ക്കുന്നതും ഏറെ നല്ലതാണ്. ഇതിന് പുറമേ മത്സ്യങ്ങളും നല്ലതാണ്. ഇവയിലും ഒമേഗ ത്രീ ഫാററി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. സിങ്ക് പോലുളള ഷെല്‍ ഫിഷുകളില്‍ അടങ്ങിയിട്ടുണ്ട്. ഇവയും മുടിയ്ക്ക് നല്ലതാണ്.

* സിട്രസ് ഫലങ്ങള്‍ - ഓറഞ്ച്, പൈനാപ്പിള്‍, ചെറുനാരങ്ങ , മുന്തിരിങ്ങ, നെല്ലിക്ക പോലുള്ള സിട്രസ് ഫലങ്ങള്‍ മുടിയ്ക്ക് ഏറെ ന്ല്ലതാണ്. വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്ന സിട്രസ് പഴങ്ങള്‍ കഴിക്കുന്നത് മുടി വളരാന്‍ സഹായിക്കുന്നവയാണ്. തലയോട്ടിയിലെ രക്തയോട്ടം മെച്ചപ്പെടുത്തി കൊളാജന്‍ ഉത്പ്പാദനവും ഇത് വര്‍ധിപ്പിക്കും. ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന കേടുപാടുകള്‍ മാറ്റാനും സിട്രസ് പഴങ്ങള്‍ നല്ലതാണ്. അയണ്‍ ആഗിരണം ചെയ്ത് തലയോട്ടിയിലെ രക്തയോട്ടം മെച്ചപ്പെടുത്തുന്നു.

* സീഡുകളും നട്സും - സീഡുകളും നട്സും മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ്. മുടിയ്ക്ക് ആവശ്യമായ ജലാംശം നല്‍കി മുടിയെ ആരോഗ്യത്തോടെ വയ്ക്കാന്‍ ഇത് സഹായിക്കുന്നു. കോശങ്ങളുടെ പ്രവര്‍ത്തനത്തിനും ഉത്പ്പാദനത്തിനും സഹായിക്കുന്ന സിങ്കും ഇതിലടങ്ങിയിട്ടുണ്ട്. ബദാം, വാള്‍നട്‌സ്, മത്തങ്ങ വിത്തുകള്‍, ഫ്‌ലാക്‌സ് സീഡ്‌സ്, ഒമേഗ 3 ഫാറ്റി ആസിഡ്, സണ്‍ഫ്ളവര്‍ വിത്തുകള്‍ എന്നിവയെല്ലാം മുടി വളര്‍ത്താന്‍ വളരെ നല്ലതാണ്.

Ads by Google
Ads by Google
TRENDING NOW