Friday, March 13, 2026 Last Updated 11 Min 51 Sec ago English Edition
Todays E paper
Ads by Google
Saturday 07 Jun 2025 01.09 PM

'നോ നെറ്റ്വര്‍ക്ക് കമ്മ്യൂണിക്കേഷന്‍' ഫീച്ചര്‍ ; ടെക്‌നോ പോവ കര്‍വ് 5ജിയുടെ വില്‍പ്പന ആരംഭിച്ചു

more

നോ നെറ്റ്വര്‍ക്ക് കമ്യൂണിക്കേഷന്‍ ഫീച്ചര്‍ സഹിതം എത്തിയ ടെക്‌നോയുടെ പോവ കര്‍വ് 5ജി (Tecno Pova Curve 5G)യുടെ വില്‍പ്പന ആരംഭിച്ചു. മറ്റ് സ്മാര്‍ട്ട്‌ഫോണുകളില്‍ ഉള്ള ഫീച്ചറുകള്‍ക്ക് പുറമേ, ഇന്ത്യയിലെ ആദ്യത്തെ 'നോ നെറ്റ്വര്‍ക്ക് കമ്മ്യൂണിക്കേഷന്‍' ഫീച്ചര്‍ ഈ ടെക്‌നോ ഫോണ്‍ വാഗ്ദാനം ചെയ്യുന്നു എന്ന് കമ്പനി അവകാശപ്പെടുന്നു. നെറ്റ്വര്‍ക്ക് ദുര്‍ബലമായ സാഹചര്യങ്ങളിലും കോള്‍ ചെയ്യാന്‍ അനുവദിക്കുന്നു എന്നതാണ് ഇതിന്റെ നേട്ടം. നെറ്റ്വര്‍ക്ക് മോശമായ സാഹചര്യങ്ങളില്‍ വണ്‍-ക്ലിക്ക് കോള്‍ ഫോര്‍വേഡ്, 5G++ ഉള്ള 5G കാരിയര്‍ അഗ്രഗേഷന്‍, കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നതിന് ഒരു ഇന്റലിജന്റ് സിഗ്‌നല്‍ ഹബ് സിസ്റ്റം എന്നിവ ടെക്‌നോ പോവ കര്‍വ് 5ജിയില്‍ ഉണ്ട്.

ഫ്‌ലിപ്പ്കാര്‍ട്ട് വഴിയാണ് ടെക്‌നോ പോവ കര്‍വ് 5ജി വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്. ഓഫ്ലൈന്‍ സ്റ്റോറുകളിലും ഇത് വാങ്ങാനാകുമെങ്കിലും 8GB മോഡല്‍ ആണ് ലഭ്യമാകുക. ടെക്‌നോ പോവ കര്‍വ് 5Gയുടെ 6GB + 128GB അടിസ്ഥാന വേരിയന്റിന് 15,999 രൂപയും 8GB + 128GB വേരിയന്റിന് 16,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി ഫ്‌ലിപ്പ്കാര്‍ട്ടില്‍ BOBCARD EMI ഓപ്ഷന്‍ ഉപയോഗിക്കുമ്പോള്‍ 10 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. കൂടാതെ 10 മാസം വരെ നോ കോസ്റ്റ് EMI ഓപ്ഷനും ഉണ്ട്. നിയോണ്‍ സിയാന്‍, മാജിക് സില്‍വര്‍, ഗീക്ക് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ആണ് ഈ ഫോണ്‍ വാങ്ങാനാകുക.

2.5GHz ഒക്ട കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 7300 അള്‍ട്ടിമേറ്റ് 4nm പ്രൊസസര്‍ ആണ് ഈ ഫോണിന്റെ കരുത്ത്. 144Hz വരെ റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് (2436×1080 പിക്‌സലുകള്‍) FHD+ 3D കര്‍വ്ഡ് AMOLED സ്‌ക്രീന്‍ ആണ് ഇതിലുള്ളത്. 1300 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, 2304Hz PWM ഡിമ്മിംഗ്, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷന്‍ എന്നിവയും ഡിസ്‌പ്ലേയുമായി ബന്ധപ്പെട്ട് സജ്ജീകരിച്ചിട്ടുണ്ട്. ഗ്രാഫിക്‌സിനായി മാലി-G615 MC2 GPU ഉണ്ട്. 6GB / 8GB റാം, 128GB UFS 2.2 സ്റ്റോറേജ് ഓപ്ഷനുകള്‍ എന്നിവയും? ടെക്‌നോ പോവ കര്‍വ് 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്.

സോണി IMX682 സെന്‍സറുള്ള 64MP മെയിന്‍ ക്യാമറ (f/1.7 അപ്പേര്‍ച്ചര്‍), 2MP പോര്‍ട്രെയിറ്റ് ക്യാമറ ( f/2.4 അപ്പേര്‍ച്ചര്‍), 4K 30fps വീഡിയോ റെക്കോര്‍ഡിംഗ്, LED ഫ്‌ലാഷ് എന്നിവ അടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഇതില്‍ ഉള്ളത്. ഫ്രണ്ടില്‍ f/2.2 അപ്പേര്‍ച്ചറുള്ള 13MP ക്യാമറയും ഉണ്ട്. ഇത് 4K 30fps വീഡിയോ റെക്കോര്‍ഡിംഗ് പിന്തുണയോടെ എത്തുന്നു. IP64 റേറ്റിങ്, ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, IR സെന്‍സര്‍, സ്റ്റീരിയോ സ്പീക്കറുകള്‍, ഡ്യുവല്‍ മൈക്രോഫോണുകള്‍, ഡോള്‍ബി അറ്റ്‌മോസ് തുടങ്ങിയ ഫീച്ചറുകളും ടെക്‌നോ പോവ കര്‍വ് 5ജി വാഗ്ദാനം ചെയ്യുന്നു. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള HiOS 15 ആണ് ഈ ഫോണിന്റെ പ്രവര്‍ത്തനം. ആന്‍ഡ്രോയിഡ് 16 അപ്ഡേറ്റും 2 വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കും.

Ads by Google
Ads by Google
TRENDING NOW