Thursday, March 12, 2026 Last Updated 48 Min 51 Sec ago English Edition
Todays E paper
Ads by Google
Saturday 07 Jun 2025 01.04 PM

വണ്‍പ്ലസ് 13s ലോഞ്ച് ചെയ്തു ; 1999 രൂപ വിലയില്‍ പ്രീ ബുക്ക് ചെയ്യാം

ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സ്മാര്‍ട്ട്‌ഫോണായ വണ്‍പ്ലസിന്റെ ഏറ്റവും പുതിയ കോംപാക്റ്റ് ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണായ വണ്‍പ്ലസ് 13s (OnePlus 13s) ലോഞ്ച് ചെയ്തു. വണ്‍പ്ലസ് 13s ന്റെ 12GB + 256GB അടിസ്ഥാന വേരിയന്റിന് 54,999 രൂപയും 12GB + 512GB വേരിയന്റിന് 59,999 രൂപയുമാണ് വില. ബ്ലാക്ക് വെല്‍വെറ്റ്, പിങ്ക് സാറ്റിന്‍, ഇന്ത്യ-എക്സ്‌ക്ലൂസീവ് ഗ്രീന്‍ സില്‍ക്ക് നിറങ്ങളില്‍ ലഭ്യമാണ്. പ്രീ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഓപ്പണ്‍ സെയില്‍ ജൂണ്‍ 12ന് ആണ് തുടങ്ങുക.

ആമസോണ്‍, വണ്‍പ്ലസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, വണ്‍പ്ലസ് സ്റ്റോര്‍ ആപ്പ്, വണ്‍പ്ലസ് എക്‌സ്പീരിയന്‍സ് സ്റ്റോഴ്സ്, റിലയന്‍സ് ഡിജിറ്റല്‍, ക്രോമ, വിജയ് സെയില്‍സ്, ബജാജ് ഇലക്ട്രോണിക്‌സ് തുടങ്ങിയവ വഴി ഈ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാനാകും. 1999 രൂപ വിലയില്‍ പ്രീ ബുക്ക് ചെയ്യാന്‍ അവസരം ഉണ്ട്. എസ്ബിഐ കാര്‍ഡ് ഉപയോഗിച്ച് 5000 രൂപ ഡിസ്‌കൗണ്ട് / 5000 രൂപ എക്സ്ചേഞ്ച് ബോണസ്, 15 മാസം വരെ നോ-കോസ്റ്റ് ഇഎംഐ, 180 ദിവസത്തെ ഫോണ്‍ റീപ്ലേസ്മെന്റ് പ്ലാന്‍, 3 വര്‍ഷത്തെ ബാറ്ററി പ്രൊട്ടക്ഷന്‍ പ്ലാന്‍, 2099 രൂപ വിലയുള്ള നോര്‍ഡ് ബഡ്സ് 3 സൗജന്യം, എന്നിവ പ്രീബുക്ക് ഓഫറുകളാണ്.

6.32 -ഇഞ്ച് (2640x1216p പിക്‌സലുകള്‍) 1.5K LTPO AMOLED ഡിസ്‌പ്ലേ, 1-120Hz റിഫ്രഷ് റേറ്റ്, 800 nits വരെ നോര്‍മല്‍ ബ്രൈറ്റ്‌നസ്, 1600 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, ഡോള്‍ബി വിഷന്‍ എന്നിവ ഇതിലുണ്ട്. 4.32GHz ഒക്ട കോര്‍ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് 4nm മൊബൈല്‍ പ്ലാറ്റ്‌ഫോം ആണ് വണ്‍പ്ലസ് 13S 5ജിയുടെ കരുത്ത്. ഗ്രാഫിക്‌സിനായി 900MHz അഡ്രിനോ 830 GPU ഇതോടൊപ്പം എത്തുന്നു. പെര്‍ഫോമന്‍സിന് കൂടുതല്‍ കരുത്തുപകരാന്‍, 12GB LPDDR5X റാം, 256GB / 512GB (UFS 4.0) സ്റ്റോറേജ് ഓപ്ഷനുകള്‍ എന്നിവയും ഉണ്ട്.

ശക്തമായ ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് വണ്‍പ്ലസ് 13s വാഗ്ദാനം ചെയ്യുന്നത്. അതില്‍ 1/1.56' LYT-700 സെന്‍സറുള്ള 50MP മെയിന്‍ ക്യാമറ (f/1.8 അപ്പേര്‍ച്ചര്‍, OIS), 50MP 2x ടെലിഫോട്ടോ ക്യാമറ ( f/2.0 അപ്പേര്‍ച്ചര്‍) എന്നിവ അടങ്ങുന്നു. ഇത് 4k hsc 60fps ഡോള്‍ബി വിഷന്‍ വീഡിയോ റെക്കോര്‍ഡിംഗ് പിന്തുണ സഹിതം എത്തുന്നു. സെല്‍ഫിക്കും വീഡിയോ കോളുകള്‍ക്കുമായി 1/3.1' ഗാലക്സികോര്‍ GC32E സെന്‍സറുള്ള 32MP ഓട്ടോ ഫോക്കസ് ഫ്രണ്ട് ഫേസിംഗ് ക്യാമറയാണ് (ƒ/2.0 അപ്പര്‍ച്ചര്‍, 4K വരെ 30 fps വീഡിയോ റെക്കോര്‍ഡിംഗ്) വണ്‍പ്ലസ് 13s വാഗ്ദാനം ചെയ്യുന്നത്. ഇന്‍-ഡിസ്പ്ലേ ഒപ്റ്റിക്കല്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഇന്‍ഫ്രാറെഡ് സെന്‍സര്‍ തുടങ്ങിയ ഫീച്ചറുകളും ഈ ഫോണിലുണ്ട്.

Ads by Google
Ads by Google
TRENDING NOW