Monday, March 16, 2026 Last Updated 14 Min 22 Sec ago English Edition
Todays E paper
Ads by Google
Friday 06 Jun 2025 02.22 PM

‘‘അദ്ദേഹത്തിന് എന്നോടുള്ള സ്നേഹം ലോകത്തിന് മുന്നില്‍ കാണിക്കേണ്ടതില്ല; എന്നും നിലനില്‍ക്കുന്ന ഒന്നാണത്...’’ട്രോളിയവരോട് വിരാടിന്റെ സഹോദരി ഭാവ്ന​

പതിനെട്ടു വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് വിരാട് കോഹ്ലി നയിക്കുന്ന ആര്‍സിബിയ്ക്ക് ഐപിഎല്‍ കിരീടം നേടാന്‍ കഴിഞ്ഞത്. ഇപ്പോഴിതാ ഈ വിജയത്തില്‍ വിരാടിന്റെ സഹോദരി പങ്കിട്ട കുറിപ്പാണ് വൈറലായി മാറുന്നത്. അത് ​
Virat Kohli, RCB wins in IPL, Bhawna Kohli Dhingra
Bhawna Kohli Dhingra about virat's success (Image Source: Instagram)

നീണ്ട പതിനെട്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് വിരാട് ​കോഹ്ലിയുടെ സ്വപ്നം സഫലമായത്. ആര്‍സിബി ഐപിഎല്‍ വിജയകിരീടത്തെ ചുംബിച്ചപ്പോള്‍ കണ്ണീരണിഞ്ഞാണ് ആ വിജയം വിരാട് ആഘോഷിച്ചത്. അവസാന പന്ത് എറിയുമ്പോള്‍ മൈതാനിയില്‍ മുട്ടു കുത്തിയിരുന്ന് കരഞ്ഞാണ് കോഹ്ലി തന്റെ സന്തോഷം പ്രകടിപ്പിച്ചത്. 18-ാം സീസണിൽ 18-ാം നമ്പരുകാരൻ വിരാട് കോഹ്ലിയും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും ഐപിഎലിൽ കന്നിക്കിരീടം ആരാധകരത് ആവേശ​പൂര്‍വ്വം ഏറ്റെടുത്തു.
ആർസിബിയുടെ വി‌ജയത്തിന് പിന്നാലെ വിരാടിന്റെ ഏക സഹോദരി ഭാവ്ന കൊഹ്‌ലി ദിംഗ്രയും സഹോദരന്റെ നേട്ടത്തെക്കുറിച്ച്‌ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ സന്തോഷം പങ്കുവച്ചിരുന്നു.വളരെ ഹൃദ്യമായ കുറിപ്പാണ് താരത്തിന്റെ സഹോദരി ഇൻസ്റ്റാഗ്രാമിലൂടെ പങ്കിട്ടത്. നടിയും ഭാര്യയുമായ അനുഷ്ക ശർമ്മയ്‌ക്കൊപ്പം നില്‍ക്കുന്ന വിരാടിന്റെ ചിത്രത്തോടൊപ്പമായിരുന്നു പോസ്റ്റ്. എന്നാല്‍ പോസ്റ്റ് വൈറലായതോടെ വിരാടും അനുഷ്കയും ഭാവ്നയെ ഒഴിവാക്കുന്നുവെന്ന ട്രോളുകള്‍ വന്നു.
ഇപ്പോഴിതാ അതിന് വളരെ പക്വമായ രീതിയിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് ഭാവ്ന. പോസ്റ്റിനു താഴെ ഒരാള്‍ കമന്റില്‍ ചോദിച്ചത്, ‘‘എന്തുകൊണ്ടാണ് അദ്ദേഹം പൊതുവേദികളില്‍ നിങ്ങളെപ്പറ്റി പരാമർശിക്കാത്തത്, നിങ്ങളുടെ പോസ്റ്റ് എന്തുകൊണ്ടായിരുക്കും അദ്ദേഹം ലൈക്ക് ചെയ്യാത്തത്? അനുഷ്ക പോലും അങ്ങനെ ചെയ്യുന്നില്ലല്ലോ...’’ എന്നാണ്.
ആ കമന്റിന് വളരെ പക്വമായ മറുപടി ഭാവ്ന നല്‍കി. ‘‘സ്നേഹം പല തരത്തില്‍ നിലനില്‍ക്കുമെന്ന് മനസ്സിലാക്കാനുള്ള ക്ഷമ ദൈവം നിങ്ങള്‍ക്ക് തരട്ടെ, അദ്ദേഹത്തിന് എന്നോടുള്ള സ്നേഹം ലോകത്തിന് മുന്നില്‍ കാണിക്കണമെന്നില്ല, പക്ഷേ അവ ദൈവത്തോടുള്ള സ്നേഹം പോലെ എപ്പോഴും നിലനില്‍ക്കുന്ന ഒന്നാണ്, നിങ്ങളുടെ ജീവിതത്തിലും നിങ്ങള്‍ക്ക് മതിയായ സ്നേഹം ലഭിക്കുന്നുണ്ടെന്ന് കരുതുന്നു...’’ ഭാവ്ന കുറിച്ചു. സഹോദരിയുടെ പ്രതികരണം സോഷ്യല്‍ മീഡിയയും വിരാട് ആരാധകരും ഏറ്റെടുത്തിട്ടുണ്ട്.

വിരാട് കോഹ്ലിയുടെ കാത്തിരിപ്പിന് പിന്നിലുള്ള കഷ്ടപ്പാടും ​നൊമ്പരങ്ങളും പങ്കു വച്ചായിരുന്നു ഭാവ്നയുടെ പോസ്റ്റ്. എല്ലാം കണ്ട് ഒരാള്‍ സ്വര്‍ഗ്ഗത്തിലിരുന്ന് സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നുണ്ടെന്നും ഭാവ്ന കുറിച്ചിരുന്നു. ‘‘ഈ രാത്രിയിൽ, നമ്മെ എല്ലാവരെയും കരയിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത സ്വപ്നസാഫല്യത്തിന്റെ നിമിഷമാണ് കടന്നുപോകുന്നത്...പക്ഷേ നീ കാത്തിരുന്ന ആ കാത്തിരിപ്പ് വളരെ ദൈർഘ്യമേറിയതാണ്, ഓരോ നിമിഷവും അത് സംഭവിച്ചു എന്നതിന്റെ നിശ്ചലതയും വിചിത്രമായ ശാന്തതയും അനുഭവിക്കേണ്ടതുണ്ട്...ആ സത്യം വളരെ കൗതുകത്തോടെയും അസാധാരണമായ സന്തോഷത്തോടും കൂടിയുമാണ് നീ അനുഭവിക്കുന്നതെന്ന് അറിയാം. ആർ‌സി‌ബിയുടെ പിന്നില്‍ മില്ല്യൻ കണക്കിന് ആരാധകരാണ് അണിനിരന്നത്. ആർ‌സി‌ബിയുടെ പിന്നിലുണ്ടായിരുന്ന ദശലക്ഷക്കണക്കിന് ആരാധകരോടും, സര്‍വ്വശക്തനോടുമുള്ള വിനയവും നന്ദിയും പറഞ്ഞറിയിക്കാൻ കഴിയില്ല. ഈ വിജയം ആർസിബിയെ സ്നേഹിക്കുന്നവരുടെ കൂടി വിജയമാണ്.
നിങ്ങളെ സ്നേഹിക്കുന്ന എല്ലാവരുടെയും കണ്ണുകളിൽ നിനക്കു വേണ്ടിയുള്ള കണ്ണുനീർ ഉണ്ടായിരുന്നു, കാരണം നിന്റെ കണ്ണുനീരിനൊപ്പം നിന്നെ സ്നേഹിക്കുന്നവരും കരഞ്ഞു. എന്റെ കുഞ്ഞ് വീരു എല്ലാവരിലും വളരെയധികം സന്തോഷവും പ്രചോദനവും നല്‍കാനാണ് നിന്നെ ദൈവം തിര‌ഞ്ഞെടുത്തത്, ഇതിന് സാക്ഷ്യം വഹിക്കാൻ എനിക്കും ഭാഗ്യമുണ്ടയി... സ്വർഗത്തില്‍ ഇരുന്ന് ഒരാള്‍ തന്റെ മകന്റെ നേട്ടത്തെക്കുറിച്ചോ‌ർത്ത് പുഞ്ചിരിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നുണ്ടാവും...’’ എന്നാണ് വിജയകിരീടത്തെ ചുംബിക്കുന്ന വിരാട് കോഹ്ലിയുടെ ചിത്രങ്ങളടക്കം പങ്കിട്ട് ഭാവ്ന കോഹ്ലി കുറിച്ചത്.

Ads by Google
Friday 06 Jun 2025 02.22 PM
Ads by Google
TRENDING NOW