Thursday, March 12, 2026 Last Updated 16 Min 31 Sec ago English Edition
Todays E paper
Ads by Google
Friday 06 Jun 2025 02.26 PM

ഭവന നിര്‍മ്മാണത്തിന് സ്ഥലം വാങ്ങി നല്‍കി ഒ.ഐ.സി.സി ഇന്‍കാസ് ഖത്തര്‍ ജില്ലാ കമ്മിറ്റി

uploads/news/2025/06/784982/pp-1.gif

ദോഹ: ഭവനരഹിതരായ പത്തനംതിട്ട നാരങ്ങാനം സ്വദേശികള്‍ക്ക് സ്ഥലം വാങ്ങി നല്‍കി ഒ.ഐ.സി.സി ഇന്‍കാസ് ഖത്തര്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റി. പത്തനംതിട്ട ഡിസിസി ഓഫീസില്‍ നടന്ന ചടങ്ങില്‍ ഡിസിസി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ കുടുംബത്തിന് വസ്തുവിന്റെ രേഖകള്‍ കൈമാറി. ഇന്‍കാസ് ഖത്തര്‍ ജില്ലാ അഡൈ്വസറി ബോര്‍ഡ് അംഗം കുരുവിള ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഇന്‍കാസ് ഖത്തര്‍ ജില്ലാ ജനറല്‍ സെക്രട്ടറി റ്റിജു തോമസ്, ഡിസിസി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാര്‍, ഡിസിസി ജനറല്‍ സെക്രട്ടറി സാമൂവല്‍ കിഴക്കുപുറം, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂടന്‍, കെഎസ്‌യു ജില്ലാ പ്രസിഡന്റ് അലന്‍ ജിയോ മൈക്കിള്‍, ബ്ലോക്ക് പ്രസിഡന്റ് ജെറി മാത്യു സാം, നാരങ്ങാനം പഞ്ചായത്ത് മെമ്പര്‍ ഫിലിപ്പ് അഞ്ചാനി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ടി ജി നിതിന്‍, ഷാര്‍ജ ഇന്‍കാസ് സ്റ്റേറ്റ് കമ്മിറ്റി മെമ്പര്‍ ജോബിന്‍ തോമസ് മൈലപ്രാ, ഇന്‍കാസ് ജോയിന്റ് സെക്രട്ടറി എബ്രഹാം തോമസ്, ഇന്‍കാസ് എക്‌സിക്യൂട്ടീവ് അംഗം സൈബു ജേക്കബ്, മുന്‍ ഇന്‍കാസ് പ്രസിഡന്റ് കുരുവിള ജോണ്‍, ലിജു കിഴക്കേക്കര, കെഎസ്‌യു നേതാക്കളായ തഥാഗത് ബി കെ, സ്‌റ്റൈയിന്‍സ് ജോസ്, അബ്ദുല്‍ കലാം ആസാദ്, അനില്‍ മണ്ണില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഷഫീക് അറക്കല്‍

Ads by Google
Friday 06 Jun 2025 02.26 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW