-->
ദോഹ : ഖത്തര്‍ മലയാളികളുടെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് പൊലിമയേകാന്‍ നൃത്തവിസ്മയ വുമായിഒലീവ് സുനോ റേഡിയോ നെറ്റ്വര്‍ക്ക് ഡാന്‍സ് കാര്‍ണിവല്‍. കഴിഞ്ഞവര്‍ഷംതുടക്കം കുറിച്ച ഗ്രൂപ്പ്
ഡാന്‍സ് കോമ്പറ്റിഷന്റെ സീസണ്‍ 2 പ്രേക്ഷക പ്രശംസയുടെ നിറവിലാണ് പെരുന്നാള്‍ ദിനമായ
ജൂണ്‍ 6-ന് വെള്ളിയാഴ്ച വൈകുന്നേരം 3.30 മുതല്‍ വക്ര ഡി പി എസ് മൊണാര്‍ക്ക് സ്‌കൂള്‍ ഓഡിറ്റോ റിയത്തില്‍ നടക്കുന്നത്.പ്രാഥമിക റൗണ്ടില്‍ 100ല്‍ പരം എന്‍ട്രികളില്‍ നിന്നും 3 കാറ്റഗറികളിലായാണ് ഫൈനല്‍ പോരാട്ടം നടക്കുക. ജൂനിയര്‍ , സീനിയര്‍ ഒപ്പം ഈ വര്‍ഷത്തെ പുതുമയായി സൂപ്പര്‍ സീനിയര്‍ കാറ്റഗറിയില്‍ 40 വയസിന് മുകളില്‍ ഉള്ളവരും മത്സരിക്കും . സീനിയര്‍ വിഭാഗത്തിനായി സൂപ്പര്‍ challenge എന്ന സ്‌പെഷ്യല്‍ segment മത്സരത്തെ വേറിട്ട താക്കും.നൃത്ത സംവിധാന രംഗത്തെ ലജണ്ടുകളായ ശാന്തി മാസ്റ്റര്‍, പ്രസന്ന മാസ്റ്റര്‍ എന്നിവരാണ് വിധി കര്‍ത്താക്കള്‍.
ഷഫീക്ക് അറക്കല്‍