Friday, March 13, 2026 Last Updated 46 Min 41 Sec ago English Edition
Todays E paper
Ads by Google
Thursday 05 Jun 2025 02.21 PM

സി ഐ സി ഖത്തര്‍: മികച്ച വിജയം നേടിയവിദ്യാര്‍ത്ഥികളെ ആദരിച്ചു

uploads/news/2025/06/784803/21.gif

ദോഹ : 2024-25 അദ്ധ്യയന വര്‍ഷത്തില്‍ സ്‌കൂള്‍ - കോളേജ് പൊതു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി.ഐ.സി) റയ്യാന്‍ സോണ്‍ ആദരിച്ചു.
സി.ഐ.സി.യിലെയും അനുബന്ധ ഘടകങ്ങളായ വിമണ്‍ ഇന്ത്യയിലെയും അംഗങ്ങളുടെ മക്കളേയും, ഗേള്‍സ് ഇന്ത്യ ഖത്തര്‍, സ്റ്റുഡന്റസ് ഇന്ത്യ ഖത്തര്‍ എന്നിവയിലെ റയ്യാന്‍ സോണിലെ അംഗങ്ങളെയുമാണ് ആദരിച്ചത്.
സി.ഐ.സി. റയ്യാന്‍ സോണല്‍ വൈസ് പ്രസിഡന്റ് സുബുല്‍ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രശസ്ത അറബിക് കാലിഗ്രാഫി ആര്‍ട്ടിസ്റ്റ്കരീംഗ്രാഫി മുഖ്യാഥിതിയായിരുന്നു. തങ്ങള്‍ തിരഞ്ഞെടുക്കുന്ന മേഖലകളില്‍ ഏറ്റവും മികച്ചവരാവാന്‍
പരിശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പത്താം തരത്തില്‍ വിജയികളായ അമീന്‍, ആയിഷ നഹാന്‍ ആസിഫ്, ഫായിസ മുക്താര്‍, ഫവാസ് അഷ്റഫ്, ഫെമി നജീബ്, ഹനൂന്‍ സിദ്ദിഖ്, മിന്നാ ഫാത്തിമ, മുഹമ്മദ് ഹാനി ഉസാമ എന്നിവരെയും, പന്ത്രണ്ടാം ക്ലാസ്സില്‍ വിജയികളായ ആയിഷ സിഹാം, ആംന ബീവി, മാനിഹ് മുജീബ്, സിദാന്‍ എ, അമല്‍ അബ്ദുല്‍ നാസര്‍, ഹായ ഫാത്തിമ, ഹാനിയ റിഹാസ്, ആയിഷ മിന്‍ഹ, മാഹ നാസര്‍, സൈനബ ബാര്‍സ, നിദ ഷിറിന്‍ എന്നിവരെയും, കോളേജ് തലങ്ങളില്‍ വിജയികളായ ഫിദ മുക്താര്‍, സഫ്വ ഹുസൈന്‍ എന്നിവരും ഉള്‍പ്പെടെ 21 വിദ്യാര്‍ത്ഥികളെയാണ് ആദരിച്ചത്.
ഖത്തറില്‍ പഠനം പൂര്‍ത്തിയാക്കിയ കുട്ടികളും, നാട്ടില്‍ പഠിച്ച കുട്ടികളുടെ രക്ഷിതാക്കളുമാണ് കരീംഗ്രാഫി, മുഹമ്മദ് അലി ശാന്തപുരം, മുഹമ്മദ് ഫീഖ് തങ്ങള്‍ എന്നിവരില്‍ നിന്ന് പുരസ്‌കാരങ്ങള്‍ സ്വീകരിച്ചത്.
സോണല്‍ സെക്രട്ടറി അബ്ദുല്‍ ജലീല്‍ എം.എം., സംഘടനാ സെക്രട്ടറി അബ്ദുല്‍ ബാസിത്, സിദ്ദിഖ് വേങ്ങര, റഫീഖ് പി.സി. എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

ഷഫീക് അറക്കല്‍

Ads by Google
Thursday 05 Jun 2025 02.21 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW