Friday, March 13, 2026 Last Updated 11 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 05 Jun 2025 01.52 PM

ഉറ്റസുഹൃത്ത് തന്റെ പ്രണയിതാവിനെ വിവാഹം ചെയ്യുന്നത് കാണുന്നതിലും തിളക്കം മറ്റൊന്നുമില്ല; ആത്മസുഹൃത്തിന്റെ വിവാഹം ആഘോഷമാക്കി ആലിയ ഭട്ട്

ബോളിവുഡിന്റെ പ്രിയ താരം ആലിയ ഭട്ട് കരിയര്‍ പോലെ ത​ന്നെ കുടുംബത്തിനും ഏറെ പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ്. ഇപ്പോഴിതാ തന്റെ ബിസി ഷെഡ്യൂളിനിടയില്‍ തന്റെ അടുത്ത സുഹൃത്ത് തന്യ സാഹ ഗുപ്തയുടെ വിവാഹം ആഘോഷിക്കാന്‍ സ്പെയിനിലേക്ക് പോയിരിക്കുകയാണ് ആലിയ.
Alia bhatt, Alia Bhatt celebrate the wedding of her close friend Tanya Saha Gupta
Alia Bhatt celebrate the wedding of her close friend Tanya Saha Gupta (Image Source: Instagram)

ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ആലിയ ഭട്ട്. കരിയറിലും സ്വകാര്യജീവിതത്തിലും ഏറ്റവും നല്ല നിമിഷങ്ങളിലൂടെയാണ് താരമിപ്പോള്‍ കടന്നു പോകുന്നത്. കരിയറിലെ വിജയങ്ങളും ഭര്‍ത്താവും നടനുമായ രണ്‍ബീര്‍ കപൂറിന്റെ ബ്ലോക്ക്ബസ്റ്റുകളുടെ തിളക്കവും ആലിയയെ സന്തോഷിപ്പിക്കുന്നുണ്ട്. മകള്‍ റാഹയുടെ വിശേഷങ്ങളും താരം ആരാധകരുമായി പങ്കിടാറുണ്ട്. കാന്‍ ഫെസ്റ്റിവലിലടക്കം തിളങ്ങി നില്‍ക്കുന്ന താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്.
ഇപ്പോഴിതാ തന്റെ ​ഉറ്റ സുഹൃത്ത് തന്യ സാഹ ഗുപ്തയുടെ വിവാഹം സ്പെയിനില്‍ ആഘോഷിക്കുകയാണ് ആലിയ. തന്റെ കാമുകനായ ഡേവിഡ് ആഞ്ചലോവിനെ മനോഹരമായ ഒരു ചടങ്ങിൽ വിവാഹം കഴിക്കുന്ന തന്യയുടെ ജീവിതത്തിലെ എല്ലാ സന്തോഷ മുഹൂര്‍ത്തങ്ങളും ആലിയ സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുന്നുണ്ട്. ആഡംബര ഡെസ്റ്റിനേഷൻ വിവാഹത്തിലെ നിമിഷങ്ങളും, അവരുടെ സ്റ്റൈലിഷ് ലുക്കുകളും സുഹൃത്തുക്കളുമൊത്തുള്ള സന്തോഷകരമായ സമയവും ആലിയ പങ്കുവച്ചു.
‘‘ഒരു കൂട്ടം പെൺകുട്ടികൾ തങ്ങളുടെ ഉറ്റ സുഹൃത്ത് ജീവിതത്തിലെ പ്രണയിനിയെ വിവാഹം കഴിക്കുന്നത് കാണുന്നതിനേക്കാൾ മൃദുവായതോ ശക്തമോ തിളക്കമുള്ളതോ ആയ മറ്റൊന്നുമില്ല...ഏറ്റവും മനോഹരമായ വിവാഹം, ഏറ്റവും സുന്ദരിയായ വധു - നമുക്ക് അറിയാവുന്നതിലും നിറഞ്ഞ ഹൃദയങ്ങൾ....ചില സ്ഥലങ്ങൾ വീട് പോലെ തോന്നുന്നു... നമ്മൾ ഒരുമിച്ചിരിക്കുന്നിടത്തെല്ലാം നമ്മുടെ നിമിഷങ്ങളാണ്...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് മെഹന്തിയുടെയും ഹല്‍ദിയുടെയും വിവാഹത്തിന്റെയുമടക്കമുള്ള ആഘോഷങ്ങളുടെ ചിത്രങ്ങള്‍ ആലിയ പങ്കിട്ടിരിക്കുന്നത്. വളരെ സന്തോഷിച്ച് ഓരോ നിമിഷവും ആസ്വദിച്ച്, കൂട്ടുകാര്‍ക്കൊപ്പം എല്ലാ ചടങ്ങളും എന്‍ജോയ് ചെയ്യുന്ന ആലിയയെ എല്ലാ ചിത്രങ്ങളിലും കാണാം.

Ads by Google
Ads by Google
TRENDING NOW