Friday, March 13, 2026 Last Updated 14 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 05 Jun 2025 10.42 AM

14 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ, ദീപിക ഐസിയുവില്‍; ഓപ്പറേഷന്‍ വിവരങ്ങള്‍ പങ്കുവെച്ച് ഭര്‍ത്താവ്

dipika-kakar
photo-www.instagram.com/shoaib2087

നടി ദീപിക കക്കറുടെ ഓപ്പറേഷന്‍ വിവരങ്ങള്‍ പങ്കുവച്ച് ഭര്‍ത്താവും നടനുമായ ഷൊയ്ബ് ഇബ്രാഹിം. 14 മംണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് ശേഷം ദീപിക മുംബൈയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ സുഖം പ്രാപിച്ച് വരികയാണെന്ന് ഷൊയ്ബ് വ്യക്തമാക്കി. രണ്ടാം ഘട്ട കരള്‍ അര്‍ബുദത്തിനായുള്ള ശസ്ത്രക്രിയയ്ക്കാണ് ദീപിക വിധേയായത്.

‘ഇന്നലെ രാത്രി വിവരമറിയിക്കാന്‍ കഴിഞ്ഞില്ല, ക്ഷമിക്കണം. അതൊരു നീണ്ട ശസ്ത്രക്രിയയായിരുന്നു. അവള്‍ 14 മണിക്കൂര്‍ ഓപ്പറേഷന്‍ തിയേറ്ററിലായിരുന്നു. എന്നാല്‍ അല്‍ഹംദുലില്ലാഹ് എല്ലാം ഭംഗിയായി നടന്നു. ദീപിക നിലവില്‍ ഐസിയുവിലാണ്. അവള്‍ക്ക് അല്‍പ്പം വേദനയുണ്ട്, പക്ഷെ മെച്ചപ്പെട്ടു വരികയാണ്. കുഴപ്പമില്ലാതെ പോകുന്നു’ എന്നാണ് ഷൊയ്ബ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചിരിക്കുന്നത്.

dipika-kakar

അതേസമയം, ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് തനിക്ക് ലിവര്‍ കാന്‍സര്‍ സ്ഥിരകീകരിച്ച വിവരം ദീപിക പങ്കുവച്ചത്. ഇതുവരെ അനുഭവിച്ചതില്‍ വച്ച് ഏറ്റവും കഠിനമായ സമയത്തിലൂടെയാണ് പോകുന്നതെന്നും കരുത്തോടെ പോസിറ്റീവായി രോഗത്തെ നേരിടാന്‍ പോവുകയാണെന്നും ദീപിക വ്യക്തമാക്കിയിരുന്നു.

വയറുവേദന കുറയാതെയായതോടെയാണ് വിദഗ്ധ പരിശോധന തേടിയതെന്നും തുടക്കത്തില്‍ അസിഡിറ്റിയുടേതാണ് എന്നാണ് കരുതിയതെന്നും ദീപിക പറഞ്ഞിരുന്നു. ആന്റിബയോട്ടിക്കുകള്‍ കഴിച്ചിട്ടും കുറയാതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് ട്യൂമര്‍ കണ്ടെത്തിയതെന്നും ദീപിക വ്യക്തമാക്കിയിരുന്നു.

Ads by Google
Thursday 05 Jun 2025 10.42 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW