Saturday, March 14, 2026 Last Updated 52 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Jun 2025 03.02 PM

കാട്ടില്‍ നിന്ന് പുറത്തേക്ക്; ഇരുവശവും വീക്ഷിച്ച് ശാന്തനായി റോഡ് മുറിച്ച് കടക്കം; ശ്വാസമടക്കി വഴിയാത്രക്കാര്‍; എന്‍എച്ച് റോഡ് മുറിച്ച് കടക്കുന്ന കടുവയുടെ ദൃശ്യങ്ങള്‍ വൈറല്‍

uploads/news/2025/06/784612/1000475771.jpg
Tiger seen crossing NH-39 (Image Source:X)

സോഷ്യല്‍ മീഡിയയിലൂടെ ഏറ്റവുമധികം വൈറലാകുന്നത് മൃഗങ്ങളുടെ വീഡിയോകളാണ്. അതില്‍ത്തന്നെ വന്യമൃഗങ്ങളുടെ വീഡിയോകളും ചിത്രങ്ങളും കാഴ്ച്ചക്കാര്‍ ഏറ്റെടുക്കുന്നത് നിമിഷനേരം കൊണ്ടാണ്. നേരിട്ട് കാണാന്‍ പറ്റാത്തതു കൊണ്ട് കൂടിയാണ് പലപ്പോഴും സിംഹത്തിന്റെയും കടുവയുടെയും പുലിയുടെയുമടക്കമുള്ള വന്യമൃഗങ്ങളുടെ രസകരമായ വീഡിയോകള്‍ ഇത്രയധികം കാഴ്ച്ചക്കാരെ നേടുന്നത്.
ഇപ്പോഴിതാ അത്തരത്തില്‍ മധ്യപ്രദേശിലെ പന്ന കടുവ സംരക്ഷണ കേന്ദ്രത്തിന് സമീപം ദേശീയപാത 39 ല്‍ ഒരു കടുവ ശാന്തനായി റോഡ് മുറിച്ചു കടക്കുന്ന ദൃശ്യമാണ് എക്സിലൂടെ വൈറലാകുന്നത്. ഹൈവേയില്‍ ഗതാഗതം സാധാരണ നിലയിലായ സമയത്താണ് സംഭവമെന്ന് ദൃശ്യങ്ങളിലൂടെ മനസ്സിലാകും. വീഡിയോയില്‍ കടുവ കാട്ടില്‍ നിന്ന് പുറത്തുവന്ന് പതുക്കെ റോഡ് മുറിച്ചുകടക്കുന്നത് കാണാം. ശേഷം കടുവ ഏകദേശം 5 മുതല്‍ 10 മിനിറ്റ് വരെ റോഡരികില്‍ തന്നെ ചിലവഴിക്കുന്നുമുണ്ട്.
തീര്‍ത്തും അപ്രതീക്ഷിതമായ ഈ കാഴ്ച അതുകൊണ്ട് തന്നെ യാത്രക്കാരെ അമ്പരപ്പിക്കുന്നുണ്ട്, ഒപ്പം ആവേശപ്പെടുത്തുമുണ്ട്. കാഴ്ച കണ്ട പലരും ആ അപൂര്‍വ്വ ദൃശ്യം മൊബൈല്‍ ഫോണുകളില്‍ പകർത്തുകയും ചെയ്തിട്ടുണ്ട്. ഇന്നലെ പകല്‍സമയത്ത് മഡ്‌ലഘട്ടില്‍ നടന്നതാണ് സംഭവം. ഫ്രീ പ്രസ് മധ്യപ്രദേശ് എന്ന എക്സ് ഹാന്‍ഡിലിലൂടെയാണ് ദൃശ്യങ്ങള്‍ പുറത്തു വരുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് ദൃശ്യങ്ങള്‍.

Ads by Google
Wednesday 04 Jun 2025 03.02 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW