Thursday, March 12, 2026 Last Updated 10 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Jun 2025 03.01 PM

പത്താം വാര്‍ഷികനിറവില്‍ ആന്റിയ ഖത്തര്‍

uploads/news/2025/06/784611/90.gif

ദോഹ: ഖത്തറിലെ അങ്കമാലി നിവാസികളുടെ കൂട്ടായ്മയായ അങ്കമാലി എന്‍ ആര്‍ ഐ അസോസിയേഷന്‍ (ആന്റിയ ഖത്തര്‍) പത്താം വാഷീകം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
ഐ സി സി അശോക ഹാളില്‍ നടന്ന ആഘോഷ പരിപാടികള്‍ ഇന്ത്യന്‍ എംബസി ചാന്‍സറി &
കോണ്‍സലര്‍ ഹെഡ് ഡോ: വി വൈഭവ് താണ്ടലെ ഉല്‍ഘാടനം ചെയ്തു.
സംഘടനകളും കൂട്ടായ്മകളും വ്യക്തികളേയും കുടംബംഗങ്ങളേയും തമ്മില്‍ ബന്ധിപ്പിക്കാനുള്ള കണ്ണികളാണെന്നും, വ്യക്തിത്വവികാസത്തിനും, സാമൂഹ്യനന്മയ്ക്കും പ്രയോജനപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള വേദികളായി അത് മാറുമെന്നും ഡോ വൈഭവ് പറഞ്ഞു.
ആന്റിയ ഖത്തര്‍ ആക്ടിംഗ് പ്രസിഡണ്ട് അഗസ്റ്റിന്‍ കല്ലൂക്കാരന്‍ അദ്ധ്യക്ഷത വഹിച്ചു.പത്താം വാര്‍ഷികാ ഘോഷത്തിന്റെ ഭാഗമായി ആന്റിയ ഖത്തറിന്റെ പത്ത് സ്ഥാപകഅംഗങ്ങളെ ടോര്‍ച്ച് ബേറേഴ്‌സ് അവാര്‍ഡ് നല്‍കി ആദരിച്ചു.
ഖത്തറിലെ പ്രവാസ സമൂഹത്തിലെ കലാ സാംസ്‌കാരീക കായിക രംഗത്ത് വ്യത്യസ്തതയാര്‍ന്ന ഒട്ടനവധി സംഭാവനകള്‍ നല്‍കി തങ്ങളുടേതായ മുദ്ര പതിപ്പിച്ച സംഘടനയാണ് ആന്റിയ ഖത്തറെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ ആക്ടിംഗ് പ്രസിഡണ്ട് അഗസ്റ്റിന്‍ കല്ലുക്കാരന്‍ പറഞ്ഞു.
അങ്കമാലി മുനിസിപ്പല്‍ പ്രദേശവും സമീപത്തെ പതിനഞ്ചു പഞ്ചായത്തുകളുമടങ്ങിയ പ്രദേശത്തെ പ്രവാസികളുടെ കൂട്ടായ്മയാണ് ആന്റിയ ഖത്തര്‍.
കഴിഞ്ഞ പത്ത് വര്‍ഷത്തെ ജൈത്രയാത്രയില്‍
ജീവകാരുണ്യ ആതുരസേവന പ്രനര്‍ത്തന രംഗത്ത് ആന്റിയ ഖത്തര്‍ ഒട്ടനവധി മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി നിര്‍ദ്ധനരും രോഗികളുമായ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും കൈത്താങ്ങായി മാറിയെന്ന് ജനറല്‍ സെക്രട്ടറി വിനായക് മോഹന്‍ തന്റെ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു.
പത്താം വാര്‍ഷീകാഘോഷങ്ങളുടെ ഭാഗമായി 'സ്‌നേഹസ്പര്‍ശം' എന്ന പദ്ധതിക്ക് തുടക്കമിട്ടുകൊണ്ട് നിര്‍ദ്ധനരായ 50 വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായ ഉപകരണങ്ങളും, വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രീയക്ക് വിധേയനാകുന്ന ഒരു രോഗിക്ക് ധനസഹായവും നാട്ടില്‍ നടന്ന ചടങ്ങില്‍ വച്ച് നല്‍കിയതായി പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ആന്‍സണ്‍ ജേക്കബ്ബ് പറഞ്ഞു.
ഐ സി സി പ്രസിഡണ്ട് എ പി മണികണ്ഠന്‍, രാജേശ്വര്‍ ഗോവിന്ദ്, മുഖ്യ പ്രയോജകരായ നിഖില്‍ ടി ഐ ജി ഗ്രൂപ്പ്, റിജൊ മെന്‍ഡസ്, ഹാജ മോയ്തീന്‍, ജെബി കെ ജോണ്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
2025-2027 വര്‍ഷത്തേക്കുള്ള ആന്റിയയുടെ പുതിയ ഭരണ സമിതിയെ യോഗത്തില്‍ പ്രഖ്യാപിച്ചു.
ആന്റിയ അംഗങ്ങള്‍ക്കുള്ള ഡിജിറ്റല്‍ അംഗത്വ കാര്‍ഡിന്റെ വിതരണോല്‍ഘാടനവും, പത്ത് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ സ്മരണികയായി ആന്റിയ ഖത്തര്‍ പ്രസീദ്ധീകരിക്കുന്ന 'ആന്റിയ അല്‍ അഷര്‍' എന്ന സുവനീര്‍ മാഗസിന്റെ കവര്‍ പേജ് ചടങ്ങില്‍ പ്രകാശനം ചെയ്തു.പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളെ മെമന്റൊ നല്‍കി അനുമോദിച്ചു.ആന്റിയ അംഗങ്ങളുടെയും കുട്ടികളുടേയും നൃത്ത സംഗീത കലാ പ്രകടനങ്ങളും , ഡീ ജെ ഡാന്‍സും അരങ്ങേറി.
സുനില്‍ പെരുമ്പാവൂര്‍ മുഖ്യ അവതാരകനായിരുന്നു. ആറു മണിക്കൂര്‍ നീണ്ട പരിപാടികളില്‍ ആന്റിയയിലെ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളും അവതാരകരായി
പ്രോഗ്രം കമ്മിറ്റി കണ്‍വീനര്‍ ആന്‍സണ്‍ ജേക്കബ്ബ് നന്ദിപറഞ്ഞു

ഷഫീക് അറക്കല്‍

Ads by Google
Wednesday 04 Jun 2025 03.01 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW