-->
ദോഹ: സ്വന്തം കുടുംബം പുലര്‍ത്താനായി ഗള്‍ഫിലെത്തുകയും പിന്നീടത് എല്ലാവര്‍ക്കും വേണ്ടിയായി മാറുകയും ചെയ്യുന്ന അത്ഭുതമാണ് പ്രവാസിയുടെ ജീവിതമെന്ന് പ്രമുഖ പ്രഭാഷകനും പ്രചോദകനുമായ പി എം എ ഗഫൂര്‍. എറണാകുളം ജില്ലാ മുസ്ലിം അസോസിയേഷന്‍ ഖത്തര്‍, എഡ്മാഖ് 'ഫാമിലി - ദി റിയല്‍ വൈബ് ഓഫ് ഹോം' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഉപാധികളില്ലാതെ പരസ്പരം സ്‌നേഹിക്കാനും വിട്ടുവീഴ്ച ചെയ്യാനും തയാറാകുന്നുവെങ്കില്‍ സമാധാനത്തോടെ ഉറങ്ങാനും സമാധാനത്തോടെ ഉണരാനും കഴിയുന്ന രീതിയില്‍ വീടകങ്ങള്‍ അനുഗ്രഹങ്ങളുടെ വിളനിലമാകുമെന്നും അതുവഴി കുടുംബമെന്ന മനോഹരമായ ആശയം സാക്ഷാത്ക്കരിക്കപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എഡ്മാഖ് പ്രസിഡന്റ് ഉസ്മാന്‍ യൂസഫ് അധ്യക്ഷത വഹിച്ചു. പത്താം ക്ലാസ്സ് , പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ എഡ്മാഖ് അംഗങ്ങളുടെ മക്കളെ പരിപാടിയില്‍ അനുമോദിച്ചു പി എം എ ഗഫൂര്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. എഡ്മാഖ് വൈസ് പ്രസിഡണ്ട് ഷിയാസ് കൊട്ടാരം മുഖ്യാതിഥിക്ക് ഉപഹാരം നല്‍കി .ഷാജി ഹൈദ്രോസ് സ്വാഗതവും സലാം ടി ബി നന്ദിയും പറഞ്ഞു. മുഹമ്മദ് ഇഹ്സാന്‍ അലി ഖിറാഅത്ത് നടത്തി
ഷഫീക് അറക്കല്‍