Monday, March 16, 2026 Last Updated 7 Min 49 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Jun 2025 12.10 PM

പരിഹസിച്ചവര്‍ക്കുളള മറുപടി; മികച്ച താരജോഡിക്കുളള പുരസ്‌കാരം സ്വന്തമാക്കി രേണുവും പ്രജീഷും

actress, award
photo-www.instagram.com/pratheesh__prakash/

അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ്. ഷോര്‍ട്ട് ഫിലിമും ആര്‍ബുമൊക്കെയായി അഭിനയത്തില്‍ സജീവമാണ് രേണു. ഇപ്പോള്‍ ജീവിതത്തിലെ ഒരു വലിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് രേണു സുധി. ഗുരുപ്രിയ ഷോര്‍ട് ഫിലിം ഫെസ്റ്റ് 2025ലെ പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് രേണു. പ്രജീഷും രേണുവും ഒന്നിച്ചഭിനയിച്ച ' കരിമിഴി കണ്ണാല്‍' എന്ന ആല്‍ബത്തിനാണ് മികച്ച താരജോഡികള്‍ക്കുളള പുരസ്‌കാരം.

പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷം രേണു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ' FINALLY' എന്നാണ് രേണു കുറിച്ചത്. നിരവധിയാളുകളാണ് പ്രജീഷിനും രേണുവിനും ആശംസകളുമായെത്തുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW