Monday, March 16, 2026 Last Updated 1 Min 51 Sec ago English Edition
Todays E paper
Ads by Google
Monday 16 Mar 2026 11.47 AM

' ഒരു തമിഴ് സംവിധായകന്‍ മോശമായി പെരുമാറി, ആ സിനിമയില്‍ നിന്നും പിന്മാറിയപ്പോള്‍ അവര്‍ എനിക്കെതിരെ കേസ് കൊടുത്തു' ; നടി ലാവണ്യ ത്രിപാഠി

tamil, director

തെലുങ്ക് സിനിമയിലെ ശ്രദ്ധേയയായ നടിയാണ് ലാവണ്യ ത്രിപാഠി. മോഡലായിട്ടാണ് ലാവണ്യ ത്രിപാഠി തന്റെ കരിയര്‍ ആരംഭിക്കുന്നത്. ഇപ്പോഴിതാ ഒരു തമിഴ് സംവിധായകനില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തേക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. അടുത്തിടെ നടന്ന ഒരു ആരാധക സംഗമത്തിലാണ് അവര്‍ ഇക്കാര്യം തുറന്നുപറഞ്ഞത്.

ഒരു തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ കരാറായ സമയത്ത് ആ ചിത്രത്തിന്റെ സംവിധായകന്‍ തന്നെ അസ്വസ്ഥയാക്കുന്ന തരത്തില്‍ പെരുമാറിയതായി ലാവണ്യ പറഞ്ഞു. ഇത് ശരിയല്ലെന്ന് തോന്നിയതിനെത്തുടര്‍ന്ന് ആ സിനിമയില്‍ അഭിനയിക്കില്ലെന്ന് തീരുമാനിച്ചു. തന്റെ നിലപാട് വ്യക്തമാക്കിയതോടെ സംവിധായകനും കൂട്ടരും തനിക്കെതിരെ കേസ് കൊടുക്കുകയും പത്രങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കി അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്ന് നടി വെളിപ്പെടുത്തി.

'' അന്ന് ഞാന്‍ ആരോടും ഒന്നും പറഞ്ഞില്ല. ആരോടും സഹായം ചോദിച്ചില്ല. പക്ഷേ ആ സമ്മര്‍ദ്ദം കാരണം, ഒരു ദിവസം ഞാന്‍ വീട്ടില്‍ വന്ന് കരഞ്ഞു. സാധാരണ ഞാന്‍ കരയാറില്ല. കരഞ്ഞതിന് ശേഷം ഞാന്‍ എഴുന്നേറ്റ് ഒരു ചായ ഉണ്ടാക്കിക്കുടിച്ച് സ്വയം ആശ്വസിപ്പിച്ചു. കരയുന്നത് നല്ലതാണ്, പ്രശ്‌നമില്ല. ഞാന്‍ അത്തരം സാഹചര്യങ്ങള്‍ അഭിമുഖീകരിച്ചിട്ടുണ്ട്. ഇതെല്ലാം നിങ്ങളെ വളരെ ശക്തരാക്കുന്നു. എനിക്ക് ആ വ്യക്തിയോടൊപ്പം പ്രവര്‍ത്തിക്കാന്‍ സുഖമായി തോന്നിയില്ല. അതുകൊണ്ട് ഞാന്‍ ' ഇല്ല' എന്ന് പറഞ്ഞു. അതിനുശേഷവും അവര്‍ എന്നെ ശല്യപ്പെടുത്തി.'' ലാവണ്യ പറഞ്ഞു. '' നിങ്ങള്‍ നരകത്തിലൂടെയാണ് കടന്നുപോകുന്നതെങ്കില്‍ മുന്നോട്ട് തന്നെ നീങ്ങുക'' എന്ന തത്വമാണ് ഞാന്‍ സ്വീകരിച്ചതെന്ന് അവര്‍ വ്യക്തമാക്കി.

അതേസമയം അഥര്‍വ നായകനായ ' ടണല്‍' എന്ന തമിഴ് ചിത്രത്തിലാണ് ലാവണ്യ ഒടുവില്‍ അഭിനയിച്ചത്. ദേവ് മോഹന്‍ നായകനാകുന്ന ' ' സതി ലീലാവതി' എന്ന ചിത്രമാണ് ലാവണ്യ നായികയായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം.

Ads by Google
Ads by Google
TRENDING NOW