Friday, March 13, 2026 Last Updated 8 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Jun 2025 10.08 AM

‘‘സിനിമ നിന്നെയൊക്കെ മയക്കുന്നതു കൊണ്ടല്ലേടാ മക്കളേയും അതിലേക്കു തള്ളി കയറ്റി വിട്ട് കാശുണ്ടാക്കാൻ നോക്കുന്നത്...’’രൂക്ഷമായി തുറന്നടിച്ച് വിനായകന്‍

ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്ന് വില്ലന്‍ വേഷം വരെയെത്തി കൈയടി നേടിയ താരമായ വിനായകന്‍ ഇപ്പോഴിതാ ലഹരിക്കെതിരെ സംസാരിക്കുന്നവരെ രൂക്ഷമായ ഭാഷയിൽ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചിരിക്കുകയാണ്.
Vinayakan, vinayakan against drug abuse
Vinayakan aganist drug users (Image Source: Facebook)

ജൂനിയർ ആർട്ടിസ്​റ്റിൽ നിന്നും വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്ത് അതില്‍ കൈയടി നേടിയ താരമാണ് വിനായകന്‍. അവിടെ നിന്ന് ഉന്നതപദവിയിൽ എത്തിയ താരം പിന്നീട് തന്റെ മികച്ച അഭിനയത്തിലൂടെ പുരസ്കാരം വരെ നേടി. രജനി കാന്തിന്റെ ജയിലർ എന്ന ചിത്രത്തിൽ പ്രധാന വില്ലൻ വേഷം അവതരിപ്പിച്ച താരം സൗത്ത് ഇന്ത്യ മുഴുവൻ ആരാധകരെ നേടിയെടുത്തു. അഭിനയത്തില്‍ കൈയടി നേടാറുണ്ടെങ്കിലും ചിലപ്പോഴൊക്കെ തന്റെ വാക്കുകള്‍ കൊണ്ട് വിവാദങ്ങളിലും ചര്‍ച്ചകളിലും പെടാറുണ്ട് താരം.
ഇപ്പോഴിതാ ലഹരിക്കെതിരെ സംസാരിക്കുന്നവരെ അതിരൂക്ഷമായി വിമർശിക്കുകയാണ് വിനായകൻ. മദ്യപിച്ച് സ്വന്തം ആരോ​ഗ്യംപോലും നഷ്ടപ്പെട്ട്, എഴുന്നേറ്റുനിൽക്കാൻ പരസഹായം വേണ്ടവരാണ് പൊതുവേദിയിൽ വന്നിരുന്ന് ലഹരിയെക്കുറിച്ച് യുവതിയുവാക്കളെ ഉപ​േ​ദശിക്കുക​െ​യന്ന് വിനായകന്‍ കുറിച്ചു. ‘‘കള്ളടിച്ച് മൂത്ത് പഴുത്ത് സകലതും അടിച്ചു പോയ, എഴുന്നേറ്റ് നിൽക്കാൻ നാലാളുടെ സഹായം വേണ്ടി വരുന്നവന്മാർ പൊതു വേദിയിൽ വന്നിരുന്ന് ഡ്രഗിനെ പറ്റി പറയുന്നത് കോമഡിയാണ്. ദുരന്തവും. മയക്കുന്നതെല്ലാം മയക്കുമരുന്നാണ്. കള്ളാണേലും കഞ്ചാവാണേലും പെണ്ണാണേലും കുണ്ണയാണേലും. സ്വന്തമായി പൊങ്ങാനാവാതെ മറ്റുള്ളവരുടെ തോളിൽ തൂങ്ങി പൊതുവേദിയിൽ വന്നിരുന്ന്, ടെക്നോളജിയെ കുറിച്ച് ഒന്നും അറിയാത്ത നീയാണോ യുവതീ യുവാക്കളെ ഉപദേശിക്കുന്നത്. ചത്ത ഈ ശവങ്ങളെ പൊതുവേദിയിൽ കൊണ്ടുവന്ന് ഇരുത്തല്ലേ... ചാകാറാറായാൽ വീട്ടിൽ പോയിരുന്ന് ചത്തോളണം. സിനിമ നിന്നെയൊക്കെ മയക്കുന്നതു കൊണ്ടല്ലേടാ മക്കളേയും അതിലേക്കു തള്ളി കയറ്റി വിട്ട് കാശുണ്ടാക്കാൻ നോക്കുന്നത്... നീയൊക്കെയല്ലേടാ യഥാർത്ഥ ഡ്രഗ് അഡിക്ട്?...’’ വിനായകന്‍ ​ഫെയ്സ്ബുക്കില്‍ കുറിച്ചു.
പുറം തിരിഞ്ഞു നില്‍ക്കുന്ന തന്റെ ഒരു ചിത്രത്തിനൊപ്പമാണ് വിനായകന്റെ കുറിപ്പ്. വിവാദങ്ങളും ചര്‍ച്ചകളും ചില നെഗറ്റീവ് കമന്റുകളും വന്നതോടെ കുറിപ്പ് ഫെയ്സ്ബുക്കില്‍ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്. പറഞ്ഞത് സത്യമാണെങ്കിലും വിനായകന്റെ കുറിപ്പിലെ ഭാഷ മോശമാണെന്നാണ് പലരും നല്‍കുന്ന കമന്റുകള്‍.

Ads by Google
Wednesday 04 Jun 2025 10.08 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW