Saturday, March 14, 2026 Last Updated 26 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Jun 2025 08.06 PM

ഐപിഎല്‍ ഫൈനല്‍; ആര്‍സിബിക്കെതിരെ ടോസ് വിജയിച്ച് പഞ്ചാബ്, ഇരുടീമുകളിലും മാറ്റങ്ങളില്ല

2009ലും 2011ലും 2016ലും ആര്‍സിബി കിരീടത്തിനരികെ വീണപ്പോൾ 2014ല്‍ പഞ്ചാബിനും കിരീടപ്പോരില്‍ അടിതെറ്റി.
uploads/news/2025/06/784440/4.gif
photo - twitter

ന്യൂഡല്‍ഹി : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 ഫൈനലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ആദ്യം ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മത്സരം.

ഐപിഎല്ലിലെ ആദ്യ കിരീടം ലക്ഷ്യമിട്ടാണ് പഞ്ചാബും ആര്‍സിബിയും മൈതാനത്തിറങ്ങുന്നത്. സീസണിൽ ഇത് നാലാം തവണയാണ് ആർസിബിയും പഞ്ചാബും നേർക്കുനേർ വരുന്നത്. ലീഗ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ പഞ്ചാബ് ജയിച്ചപ്പോള്‍ രണ്ടാം കളിയിലും ആദ്യ ക്വാളിഫയറിലും ജയം ആർസിബിക്കൊപ്പം നിന്നു. 2009ലും 2011ലും 2016ലും ആര്‍സിബി കിരീടത്തിനരികെ വീണപ്പോൾ 2014ല്‍ പഞ്ചാബിനും കിരീടപ്പോരില്‍ അടിതെറ്റി.

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലേയിംഗ് ഇലവൻ: ഫിലിപ്പ് സാൾട്ട്, വിരാട് കോലി, മായങ്ക് അഗർവാൾ, രജത് പതിദാർ (ക്യാപ്റ്റൻ), ലിയാം ലിവിംഗ്‌സ്റ്റൺ, ജിതേഷ് ശർമ, റൊമാരിയോ ഷെപ്പേർഡ്, ക്രുനാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, യാഷ് ദയാൽ, ജോഷ് ഹാസിൽവുഡ്.

ഇംപാക്ട് സബ്‌സ്: റാസിഖ് സലാം, മനോജ് ഭണ്ഡാഗെ, ടിം സീഫെർട്ട്, സ്വപ്‌നിൽ സിംഗ്, സുയാഷ് ശർമ്മ.
പഞ്ചാബ് കിംഗ്‌സ് പ്ലേയിംഗ് ഇലവൻ: പ്രിയാൻഷ് ആര്യ, ജോഷ് ഇംഗ്ലിസ്, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), നെഹാൽ വധേര, ശശാങ്ക് സിംഗ്, മാർക്കസ് സ്റ്റോയിനിസ്, അസ്മത്തുള്ള ഒമർസായി, കൈൽ ജാമിസൺ, വിജയ്കുമാർ വൈഷക്, അർഷ്ദീപ് സിംഗ്, യുസ്‌വേന്ദ്ര ചാഹൽ.

ഇംപാക്ട് സബ്‌സ്: പ്രഭ്‌സിമ്രാൻ സിംഗ്, പ്രവീൺ ദുബെ, സൂര്യൻഷ് ഷെഡ്‌ഗെ, സേവ്യർ ബാർട്ട്‌ലെറ്റ്, ഹർപ്രീത് ബ്രാർ

Ads by Google
Ads by Google
TRENDING NOW