Friday, March 13, 2026 Last Updated 10 Min 40 Sec ago English Edition
Todays E paper
Ads by Google
Friday 07 Nov 2025 11.59 AM

ബെംഗളൂരു എഫ്സി ഐഎസ്എല്‍ കിരീടം നേടിയില്ലെങ്കില്‍ ഫുട്‌ബോളില്‍ നിന്നും വിരമിക്കും ; സുനില്‍ ഛേത്രി

uploads/news/2025/11/809608/sunil-chetri.jpg

ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം സുനില്‍ ഛേത്രി കരിയറിലെ ഏറ്റവും നിര്‍ണ്ണായകമായ തീരുമാനത്തിനൊരുങ്ങുന്നു. വരുന്ന സീസണില്‍ തന്റെ ക്ലബ്ബായ ബംഗലുരു എഫ്‌സി ഐഎസ്എല്ലില്‍ കിരീടം നേടി കോണ്ടിനെന്റല്‍ മത്സരത്തിന് യോഗ്യത നേടിയില്ലെങ്കില്‍ വിരമിക്കുമെന്ന്് താരം പറഞ്ഞു. തീരുമാനം പരിശീലകന്‍ ഖാലിദ് ജാമിലിനെയും അറിയിച്ചിട്ടുണ്ട്. സീസണില്‍ 15 ഗോളുകള്‍ നേടി വിരമിക്കണമെന്നാണ് ആഗ്രഹം.

'നമ്മള്‍ ഐഎസ്എല്‍ ജയിച്ചാല്‍, ദേശീയ (ജേതാക്കളായ) ക്ലബ് ടീമുകള്‍ അണിയാനും അന്താരാഷ്ട്ര മത്സരങ്ങളില്‍ വീണ്ടും കളിക്കാനും അത് എനിക്ക് അവസരം നല്‍കും. 42 വയസ്സുള്ളപ്പോള്‍ അത് എളുപ്പമുള്ള കാര്യമല്ല. ഈ സീസണില്‍ 15 ഗോളുകള്‍ നേടി വിരമിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു'. ഛേത്രി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. ഇന്ത്യയ്ക്കായി കളിച്ച ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിക്കാരില്‍ ഒരാളായ ഛേത്രി കഴിഞ്ഞ വര്‍ഷം വിരമിച്ചു, പക്ഷേ മുന്‍ ഇന്ത്യന്‍ പരിശീലകന്‍ മനോളോ മാര്‍ക്വേസിന്റെ അഭ്യര്‍ത്ഥനപ്രകാരം ഈ വര്‍ഷം ജൂണില്‍ ദേശീയ ടീമിലേക്ക് തിരിച്ചുവന്നു. ഏഷ്യന്‍ കപ്പ് 2027 ഫൈനല്‍ റൗണ്ട് യോഗ്യതാ മത്സരങ്ങളില്‍ നിന്ന് ഇന്ത്യ പുറത്തായതോടെ, ഒരു അന്താരാഷ്ട്ര ഫുട്‌ബോള്‍ കളിക്കാരന്‍ എന്ന നിലയില്‍ തന്റെ കരിയര്‍ അവസാനിച്ചുവെന്ന് ഛേത്രി ഖാലിദ് ജാമിലിനോട് അറിയിച്ചു.

ഗോള്‍ഡന്‍ ബൂട്ട് ജേതാവ് അലാഎദ്ദീന്‍ അജരായയ്ക്ക് തൊട്ടുപിന്നില്‍ ഐഎസ്എല്ലില്‍ 14 ഗോളുകള്‍ നേടിയ ഛേത്രിയുടെ മികച്ച ഫോം കണക്കിലെടുത്തായിരുന്നു ഛേത്രിയോട് മനോലാ മാര്‍ക്വേസ് തിരിച്ചുവരാന്‍ അഭ്യര്‍ത്ഥിച്ചത്. ആദ്യം മാന്യമായി വിസമ്മതിച്ചു, പക്ഷേ കോച്ച് പിന്മാറിയില്ല, ഏഷ്യന്‍ യോഗ്യതാ മത്സരങ്ങള്‍ കാരണം അദ്ദേഹത്തോട് മടങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇന്ത്യ നാല് മത്സരങ്ങളും തോറ്റ് പുറത്തായിരുന്നു. ആറ് മത്സരങ്ങളില്‍ നിന്ന് ഒരു ഗോള്‍ മാത്രമേ ഛേത്രിക്ക് നേടാന്‍ കഴിഞ്ഞുള്ളൂ. കളത്തില്‍ തുടരുന്ന പുരുഷ ഫുട്‌ബോളില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ലയണല്‍ മെസ്സിക്കും ശേഷം ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ നാലാമത്തെ താരമാണ് ഛേത്രി.

Ads by Google
Ads by Google
TRENDING NOW