Thursday, March 12, 2026 Last Updated 17 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Jun 2025 07.30 PM

പ്രവാസി ക്ഷേമനിധി മിനിമം പെന്‍ഷന്‍ 5000 രൂപയാക്കി ഉയര്‍ത്തണം : നവയുഗം

uploads/news/2025/06/784437/ss.gif

അല്‍കോബാര്‍: പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ 5000 രൂപയാക്കി ഉയര്‍ത്തണമെന്ന് നവയുഗം സാംസ്‌ക്കാരികവേദി തുഗ്ബ മേഖല സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കോബാര്‍ അപ്‌സര റെസ്റ്ററെന്റിലെ ഷൈമ രാജു നഗറില്‍ നടന്ന തുഗ്ബ മേഖല സമ്മേളനം നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടന്‍ ഉത്ഘാടനം ചെയ്തു.
പ്രിജി, ശരണ്യ ഷിബു, മഞ്ജു അശോക് എന്നിവര്‍ അടങ്ങിയ പ്രിസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു.
സന്തോഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു.
മേഖല സെക്രെട്ടറി ദാസന്‍ രാഘവന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് റിപ്പോര്‍ട്ടിന്‍മേല്‍ സമ്മേളന പ്രതിനിധികളുടെ ചര്‍ച്ച നടന്നു.
നവയുഗം കേന്ദ്രനേതാക്കളായ എം.എ വാഹിദ് കാര്യറ, സാജന്‍ കണിയാപുരം, സജീഷ് പട്ടാഴി, ഉണ്ണി മാധവം, മനോജ് എന്നിവര്‍ ആശംസ പ്രസംഗം നടത്തി.

സമ്മേളനത്തില്‍ സുറുമി സ്വാഗതവും എബിന്‍ തലവൂര്‍ നന്ദിയും പറഞ്ഞു.

നവയുഗം തുഗ്ബ മേഖല കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ സമ്മേളനം തെരെഞ്ഞെടുത്തു.

നവയുഗം തുഗ്ബ മേഖല സമ്മേളനം തെരെഞ്ഞെടുത്ത ഇരുപത്തെട്ടംഗ മേഖല കമ്മിറ്റി, പ്രിജി കൊല്ലത്തിന്റെ അധ്യക്ഷതയില്‍ പ്രഥമയോഗം ചേര്‍ന്ന് മേഖല ഭാരവാഹികളെ തെരെഞ്ഞെടുത്തു.

ഷിബുകുമാര്‍ (രക്ഷാധികാരി), പ്രിജി കൊല്ലം (പ്രസിഡന്റ്), നിസാര്‍, സിറാജ് (വൈസ് പ്രസിഡന്റുമാര്‍), എബിന്‍ തലവൂര്‍ (സെക്രട്ടറി), പ്രദീഷ്, സന്തോഷ് (ജോയിന്റ് സെക്രട്ടറിമാര്‍), മഞ്ജു അശോക് (ട്രെഷറര്‍) എന്നിവരാണ് നവയുഗം തുഗ്ബ മേഖല കമ്മിറ്റിയുടെ പുതിയ ഭാരവാഹികള്‍.

Ads by Google
Tuesday 03 Jun 2025 07.30 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW