-->
ദോഹ: ഖത്തറിലെ പ്രശസ്തമായആയോധനകലാപരിശീലന കേന്ദ്രമായ
യുണൈറ്റഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി ഇന്റര്‍നാഷണലിന്റെ നാല്പതാം വാര്‍ഷികാഘോഷങ്ങള്‍ക്ക് രക്തദാന ക്യാമ്പിലൂടെ ഉജ്വല തുടക്കം.
ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ചു നടത്തിയ രക്ത ദാന ക്യാമ്പില്‍ നൂറുക്കണക്കിന് ആളുകള്‍ പങ്കാളികളായി.
ഹമദ് ബ്ലഡ് ഡൊണെഷന്‍ സെന്ററില്‍ നടന്ന ചടങ്ങ് ഐസിബിഎഫ് പ്രസിഡണ്ട് ഷാനവാസ് ബാവ ഉത്ഘാടനം ചെയ്തു.
ഹമദ് മെഡിക്കല്‍ മാനേജര്‍ സിദ്ദീഖ അല്‍ മഹ്മൂദി, ഐ എസ് സി പ്രസിഡണ്ട് ഇ പി അബ്ദുറഹ്മാന്‍, ഐ എസ് സി ചെയര്‍മാന്‍ ഡോ. അബ്ദുസ്സമദ്,
ഐസിസി ജന: സെക്രട്ടറി എബ്രഹാം കെ ജോസഫ്, ഐസിബിഎഫ് വൈസ് പ്രസിഡണ്ട് റഷീദ് അഹമ്മദ്, സെക്രട്ടറി ജാഫര്‍ തയ്യില്‍, ഐ എസ് സി എം സി മെമ്പര്‍ ഹംസ കരിയാട്, എസ് എ എം ബഷീര്‍, വര്‍ക്കി ബോബന്‍, അസീസ് ഹാജി എടച്ചേരി, റഹൂഫ് കൊണ്ടോട്ടി, അതീഖ് റഹ്മാന്‍, നവാസ് കോട്ടക്കല്‍ എന്നിവര്‍ അതിഥികളായി.
യു എം എ ഐ സെക്രെട്ടറി ഷബീര്‍ വാണിമേല്‍, പി ആര്‍ ഇന്‍ചാര്‍ജ് സി കെ ഉബൈദ്, കുങ്ഫു അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ശരീഫ് തിരുവള്ളൂര്‍, അബ്ദുള്ള പൊയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ഡിസംബര്‍വരെ നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി ഘട്ടംഘട്ടമായി വൈവിധ്യമാര്‍ന്നകലാ കായിക വിരുന്നുകളും ലഹരിക്കെതിരെ ബോധവത്കരണ സെമിനാറും സംഘടി പ്പിക്കും.
ഷഫീക്ക് അറക്കല്‍