-->
ഇന്ത്യക്കാരെ സംബന്ധിച്ച് ഏറ്റവുമെളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് മാഗി. രണ്ടു മിനുട്ടിൽ വിശപ്പ് മാറ്റാൻ മാഗിയോളം സഹായകമാകുന്ന ഒരു ഡിഷും ഇല്ലെന്നു തന്നെ പറയാം. ഒറ്റയ്ക്ക് താമസിക്കുന്ന യുവതി യുവാക്കൾ ഒരു നേരമെങ്കിലും മാഗിയെ ആശ്രയിക്കാതെ തള്ളിവിടാറില്ല. മാഗി ഒരിക്കലെങ്കിലും കഴിക്കാത്ത ചെറുപ്പക്കാർ കുറവായിരിക്കും
പക്ഷേ ഇപ്പോഴിതാ, തന്റെ ഇറ്റാലിയൻ ഭർത്താവിന് മാഗി വിളമ്പി നൽകിയ ഒരു ഇന്ത്യക്കാരി ഭാര്യയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
സുരഭി - ദാരിയോ ദമ്പതികളാണ് വീഡിയോയിൽ. യുവതി ഭർത്താവായ ദാരിയോയ്ക്ക് മാഗി നൂഡില്‍സ് ഉണ്ടാക്കി കൊടുക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഇന്ത്യക്കാരുടെ കുട്ടിക്കാലത്തെ നൊസ്റ്റാള്‍ജിക് ഭക്ഷണം ആയതിനാൽ തന്റെ ഭർത്താവിനും മാഗി ഇഷ്ടമാവും എന്നാണ് ഭാര്യ കരുതിയത്. എന്നാല്‍, പ്രതീക്ഷയ്ക്ക് വിപരീതമായി അയാള്‍ക്കത് ഇഷ്ടമായില്ല.
വായില്‍ മാഗി നൂഡില്‍സ് വച്ച ശേഷം ഇതെന്താണ് എന്ന അമ്പരപ്പോടെ നോക്കുന്ന ദാരിയോയെ വീഡിയോയില്‍ കാണാം. കഴിച്ച ശേഷം അയാളുടെ മുഖമൊക്കെ ചുളിഞ്ഞിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. "ഇത് സ്പാഗെട്ടി പോലെ ഇരിക്കുന്നു എന്ന് ദാരിയോ പറയുന്നുണ്ട്. എന്നാല്‍, ഇതിന് പ്രത്യേകിച്ച് രുചിയൊന്നും ഇല്ല..." എന്നാണ് അയാളുടെ അഭിപ്രായം.
"എന്റെ വായിലിരിക്കുന്ന ഭക്ഷണത്തെ കുറിച്ച് എങ്ങനെ വിവരിക്കണമെന്ന് പോലും എനിക്ക് അറിയില്ല, ഇതിന് ഒട്ടും കണ്‍സിസ്റ്റൻസി ഇല്ല. ഇതിന് കുറച്ച് എരിവുണ്ട്. പാസ്ത പോലെ അല്ല. പാസ്ത ചവയ്ക്കാനും കടിക്കാനും അനുഭവിക്കാനും ഒക്കെ സാധിക്കും എന്നാല്‍, ഇതിന് രുചിയൊന്നുമില്ല..." യുവാവ് പറയുന്നു.
എന്തായാലും, ഇന്ത്യക്കാർക്ക് പ്രിയപ്പെട്ട മാഗി ഇറ്റലിക്കാരന് ഇഷപെടാത്തത് ചിലരെയൊക്കെ അത്ഭുതപെടുത്തുന്നുണ്ട്. മാഗി നൊസ്റ്റാള്‍ജിയ പറഞ്ഞുകൊണ്ടുള്ള ഒരുപാട് കമന്റുകള്‍ വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്.