-->
പ്രതിപക്ഷ നേതാവ് വാതിലടയ്ക്കുന്നതിന് മുമ്പ് മൂന്ന് ദിവസം മുമ്പ് യുഡിഎഫില്‍ അന്‍വറിനെ കറിവേപ്പില പോലെ കളഞ്ഞെന്ന് മുഖ്യമന്ത്രി പറയുന്നു. താനും യുഡിഎഫും തമ്മില്‍ ചര്‍ച്ച നടത്തുമ്പോള്‍ തന്നെ വിവരം മുഖ്യമന്ത്രി അറിഞ്ഞെങ്കില്‍ അതിന് കാരണം രാഷ്ട്രീയ കൂട്ടുകെട്ടാണ്. നിലമ്പൂരില്‍ രാജിവെച്ച ശേഷം തനിക്ക് മത്സരിക്കണമെന്ന് പറയാമായിരുന്നു. പക്ഷേ പറഞ്ഞില്ല.
എല്ലാവരും മത്സരിക്കുന്നത് എംഎല്‍എ ആകാനും നാളെ മന്ത്രിയാകാനും മുഖ്യമന്ത്രിയാകാനുമാണ്. താന്‍ മത്സരിക്കുന്നത് സ്വന്തം ജീവന് വേണ്ടിയാണ്. നാളെ തനിക്ക് ടി.പി. ചന്ദ്രശേഖരന്റെ ഗതിയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ചില ആളുകള്‍ പറഞ്ഞതിനാലാണ് താന്‍ മത്സരിക്കുന്നത്. തന്റെ ജീവന് വേണ്ടിയാണ് താന്‍ മത്സരിക്കുന്നതെന്നും സാധാരണ ജനങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ ഇറങ്ങിയിരിക്കുന്നതെന്നും ജനങ്ങളാണ് പ്രധാനപ്പെട്ട ആള്‍ക്കാരെന്നും തന്നെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നതായൂം അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി നടത്തിയ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് നാളെ വാര്‍ത്താസമ്മേളനത്തിന് മറുപടി നല്‍കുന്നുണ്ടെന്നും പറഞ്ഞു. തന്റേത് സദുദ്ദേശം ആണ്. പ്രതിപക്ഷ നേതാവ് ഏറ്റെടുക്കേണ്ട വിഷയങ്ങളില്‍ നിന്നും ഒളിച്ചോടുന്ന പ്രതിപക്ഷ നേതാവിനെതിരേ കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രതിഷേധിക്കുമെന്നും പറഞ്ഞു. 23 ന് ശേഷം കേരളത്തില്‍ ഒരു മൂന്നാം മുന്നണി ഉയര്‍ത്തിക്കൊണ്ടുവരുമെന്നും പറഞ്ഞു.