-->
മഹേഷ് ബാബു നായകനായ ചിത്രം ' ഖലേജ' വീണ്ടും തിയേറ്ററുകളില്‍ റിറിലീസ് ചെയ്തിരിക്കുകയാണ്. ഇപ്പോള്‍ സിനിമ പ്രദര്‍ശിപ്പിച്ച വിജയവാഡയിലെ ഒരു തിയേറ്ററില്‍ നിന്നുളള വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്.
മഹേഷ് ബാബുവിന്റെ ഒരു രംഗത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തിയേറ്ററിനുളളില്‍ പാമ്പിനെയും കൊണ്ടാണ് ഒരു ആരാധകന്‍ എത്തിയത്. കൈയില്‍ പാമ്പിനെയും പിടിച്ച് നില്‍ക്കുന്ന യുവാവിന്റെ വീഡിയോ ആണ് വൈറലാകുന്നത്. തുടക്കത്തില്‍ പാമ്പ് വ്യാജമാണെന്നാണ് പലരും കരുതിയിരുന്നത്, പക്ഷേ പാമ്പ് ചലിക്കുന്നത് കണ്ടതോടെയാണ് തിയേറ്ററില്‍ ഉണ്ടായിരുന്നവര്‍ പരിഭ്രാന്തിയിലായത്.
#Khaleja4KReRelease విజయవాడ సినిమా హాల్ లో పాము కలకలం..#Khaleja4K రీరిలీజ్ సందర్భంగా ఓ అభిమాని అత్యుత్సాహం..#MaheshBabu ఎంట్రీ సీన్ లో పాముతో నడిచివచ్చే సన్నివేశాన్ని రీ క్రియేట్ చేయడం కోసం నిజమైన పాముతో ధియేటర్లోకి వచ్చిన అభిమాని..మొదట రబ్బర్ పాము అనుకున్న మిగిలిన ఫ్యాన్స్..… pic.twitter.com/Lwk9i5IFFY— The Cult Cinema (@cultcinemafeed) May 30, 2025
അതേസമയം, 2010 ല്‍ ഖലീജ സിനിമ തിയേറ്ററില്‍ എത്തിയപ്പോള്‍ പരാജയമായിരുന്നു. പിന്നീട് ടെലിവിഷന്‍ ടെലികാസ്റ്റിലൂടെയാണ് ചിത്രത്തിന് ഫാന്‍ ബേസ് കൂടിയത്. ഖലീജ അഡ്വാന്‍സ് ബുക്കിങ്ങിലൂടെ മൂന്ന് കോടിയോളം നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയ് നായകനായ ഗില്ലിയുടെ റീ റിലീസ് കളക്ഷന്‍ 32 കോടി രൂപയായിരുന്നു ഇത് ഖലീജ മറികടക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് സിനിമാ പ്രേമികള്‍.