Saturday, March 14, 2026 Last Updated 22 Min 11 Sec ago English Edition
Todays E paper
Ads by Google
Saturday 31 May 2025 08.31 PM

മേക്കപ്പ് കൂടുതലായോ ചേട്ടാ? പാസ്പോര്‍ട്ട് ഫോട്ടോയിലുള്ള ആളല്ല ഇതെന്നു യന്ത്രം ; യുവതിയോട് മേയ്ക്കപ്പ് കളയാന്‍ ആവശ്യപ്പെട്ട് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍

uploads/news/2025/05/783997/1000473070.jpg
Women force to remove makeup for security check (Image Source :X)

പലരേയും സുന്ദരനും സുന്ദരിയുമൊക്കെ ആക്കാൻ മേക്കപ്പ് സഹായിക്കാറുണ്ടെങ്കിലും ചിലപ്പോഴൊക്കെ അതു കൂടുതലാകുന്നത് ഒരു വിനയായും മാറാറുണ്ട്. 'മേക്കപ്പ് കൂടുതലായോ ചേട്ടാ' എന്ന സിനിമയിലെ നർമ്മ സംഭാഷണം പോലെ അടിമുടി മാറ്റി മറിക്കുന്നതിൽ മേക്കപ്പിനുള്ള കഴിവ് ചെറുതൊന്നുമല്ല. ചിലർ ഒരുങ്ങി വരുന്നത് കണ്ടാൽ ഈ മേക്കപ്പ് അല്പം ഓവറാണെന്ന് മനസിലെങ്കിലും തോന്നാറില്ലേ?
ഇപ്പോഴിതാ അത്തരത്തിൽ ഷാങ്ഹായി എയർപോർട്ടിൽ നിന്നുള്ള ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഷാങ്ഹായി എയർപോർട്ടിൽ മുഖം തിരിച്ചറിയാൻ ഉപയോഗിക്കുന്ന ഉപകരണം മുഖം തിരിച്ചറിയാൻ പറ്റുന്നില്ലെന്നു പറഞ്ഞത്.
പിന്നാലെ യുവതിയോട് മേക്കപ്പ് കളയാന്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.
ഏതായാലും എയർപോർട്ടില്‍ വച്ച്‌ തന്റെ കഠിനമായ മേക്കപ്പ് ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച്‌ മായ്ക്കുന്ന യുവതിയുടെ വീഡിയോ ചൈനീസ് സോഷ്യൽ മീഡിയയിൽ വൈറലായി.
'പാസ്പോര്‍ട്ട് ഫോട്ടോയിലേത് പോലെയാകും വരെ അതെല്ലാം തുടച്ച്‌ കളയൂ' വീഡിയോയ്ക്ക് പിന്നില്‍ നിന്നും ഉദ്യോഗസ്ഥരില്‍ ഒരാള്‍ വിളിച്ച്‌ പറയുന്നത് ദൃശ്യങ്ങളിൽ കാണാം. 'എന്തിനാണ് നിങ്ങള്‍ ഇങ്ങനെ മേയ്ക്കപ്പ് ചെയ്തത്. നിങ്ങള്‍ പ്രശ്നങ്ങള്‍ വിളിച്ച്‌ വരുത്തുകയാണ്' എന്ന ഉദ്യോഗസ്ഥരുടെ ശബ്ദം വിഡിയോയിൽ കേള്‍ക്കാം. യുവതി തന്റെ മുഖത്തെ മേയ്ക്കപ്പ് തുടച്ച്‌ കളയുന്ന വീഡിയോ പകര്‍ത്തിയതും എയർപോർട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ്.
യുവതി വിമാനത്താവളത്തിലെത്തി മുഖം തിരിച്ചറിയല്‍ യന്ത്രത്തിന് മുമ്പിൽ നിന്നെങ്കിലും ചിത്രത്തിലെ ആളല്ല തന്റെ മുന്നിലുള്ളതെന്നായിരുന്നു യന്ത്രം നല്‍കിയ ഉത്തരം. രണ്ടും ഒരാളാണെന്ന് യുവതി തർക്കിച്ചു. അതോടെയാണ് മേക്കപ്പ് കളയാന്‍ എയർപോര്‍ട്ട് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്.
വൈറലായ വിഡിയോയ്ക്ക് താഴെ നിരവധി പേരാണ് രസകരമായ കുറിപ്പുകളുമായെത്തിയത്.

Ads by Google
Saturday 31 May 2025 08.31 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW