Sunday, March 15, 2026 Last Updated 30 Min 0 Sec ago English Edition
Todays E paper
Ads by Google
Saturday 31 May 2025 09.17 AM

പുലര്‍ച്ചെ ട്രെയിനുള്ളില്‍ ചായ ചായ എന്ന നീട്ടിവിളി: യാത്രക്കാരന്റെ പരാതിയില്‍ നടപടി സ്വീകരിച്ച് ഐആര്‍സിടിസി

irctc, action, tea, seller, train, disturbance, coach

ചായ..കാപ്പി എന്നുള്ള നീട്ടി വിളികള്‍ ട്രെയിന്‍ യാത്രയില്‍ കേള്‍ക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ചില നേരങ്ങളില്‍ ആ ശബ്ദം ഏറെ ആശ്വാസകരം ആണെങ്കിലും ചിലപ്പോഴൊക്കെ ആ ശബ്ദം നമ്മളെ അലോസരപ്പെടുത്താറുണ്ട്. പ്രത്യേകിച്ച് ഉറക്കത്തെ മുറിച്ച് കൊണ്ട് അവ നമ്മുടെ ചെവികളില്‍ പതിക്കുമ്പോള്‍. ഏതായാലും അത്തരത്തില്‍ ഒരു സംഭവത്തില്‍ നടപടി എടുത്തിരിക്കുകയാണ് ഐആര്‍സിടിസി. പുലര്‍ച്ചെ 3:00 മണിക്ക് ഉറങ്ങിക്കിടന്ന യാത്രക്കാര്‍ക്ക് മുഴുവന്‍ ശല്യമായി തീര്‍ന്ന ഒരു ചായ വില്പനക്കാരനെതിരെയാണ് ഇപ്പോള്‍ നടപടി എടുത്തിരിക്കുന്നത്. ഗംഗാ - കാവേരി എക്‌സ്പ്രസിലാണ് സംഭവം നടന്നത്. ഒരു യാത്രക്കാരന്റെ പരാതിയിലാണ് പുലര്‍ച്ചെ മൂന്നുമണിക്ക് ചായ വില്‍പ്പനയ്ക്കായിയെത്തിയ ആള്‍ക്കെതിരെ ഐആര്‍സിടിസി നടപടിയെടുത്തത്.

പ്രയാഗ്രാജില്‍ നിന്ന് ഗാസിപൂര്‍ സിറ്റിയിലേക്ക് പോകുകയായിരുന്ന ഗംഗാ കാവേരി എക്‌സ്പ്രസില്‍ (ട്രെയിന്‍ നമ്പര്‍ 12669) അടുത്തിടെ നടന്ന ഈ സംഭവം വ്യാപകമായ ശ്രദ്ധ പിടിച്ചുപറ്റി. ചെന്നൈയില്‍ നിന്ന് ബീഹാറിലെ ഛപ്രയിലേക്ക് പോകുകയായിരുന്ന 3 എസി കോച്ചിലെ ഒരു യാത്രക്കാരനാണ് പുലര്‍ച്ചെ മൂന്നുമണിയോടെ കോച്ചില്‍ ചായ വില്‍പ്പനയ്ക്കായി എത്തിയ കച്ചവടക്കാരനെതിരെ പ്രതികരിച്ചത്. ഉറങ്ങിക്കിടന്ന ആളുകളെ വിളിച്ച് എഴുന്നേല്‍പ്പിച്ച ചായ വേണോ എന്ന് ചോദിച്ച് കൊണ്ടായിരുന്നു കച്ചവടക്കാരന്റെ ചായ വില്‍പ്പന.

എന്നാല്‍ ഇതില്‍ അസ്വസ്ഥനായ യാത്രക്കാരന്‍ ചായ വില്പനക്കാരനെ ശാസിക്കുകയും ഐആര്‍സിടിസിയില്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് ചോദിക്കുകയും ചെയ്തു. താന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നായിരുന്നു ചായ വില്പനക്കാരന്റെ മറുപടി. ഇതിന് ശേഷവും ചായ വില്പനക്കാരന്‍ തന്റെ പ്രവര്‍ത്തി തുടര്‍ന്നു. പിന്നാലെ സംഭവത്തിന്റെ ദൃശ്യങ്ങള്‍ യാത്രക്കാരന്‍ ചിത്രീകരിച്ച് സമൂഹ മാധ്യമത്തില്‍ പങ്കുവച്ചു. 26 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ വളരെ വേഗത്തിലാണ് സമൂഹ മാധ്യമത്തില്‍ പ്രചരിച്ചത്.

@prashantrai2011 എന്ന എക്‌സ് ഹാന്‍ഡില്‍ നിന്നായിരുന്നു യാത്രക്കാരന്‍ ഈ വീഡിയോ പങ്കുവെച്ചത്. വീഡിയോയോടൊപ്പം തന്റെ പിഎന്‍ആര്‍ പങ്കുവെച്ച ഇദ്ദേഹം, പാതിരാത്രിയില്‍ ഉറങ്ങുന്ന സമയത്ത് എ സി കോച്ചുകളില്‍ ചായ വില്‍ക്കുന്നതിനെ കുറിച്ച് എതിര്‍പ്പ് പ്രകടിപ്പിച്ചു. യാത്രക്കാര്‍ക്ക് ഏറെ അലോസരമുണ്ടാക്കുന്ന ഈ പ്രവര്‍ത്തിക്ക് ഇന്ത്യന്‍ റെയില്‍വേ അനുമതി നല്‍കിയതിനെ അദ്ദേഹം വിമര്‍ശിക്കുകയും അടിയന്തരശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ സമൂഹ മാധ്യമ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ഐആര്‍സിടിസി വിഷയത്തില്‍ ഇടപെടുകയും നടപടി സ്വീകരിക്കുകയുമായിരുന്നു.

Ads by Google
Saturday 31 May 2025 09.17 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW