Monday, March 16, 2026 Last Updated 6 Min 19 Sec ago English Edition
Todays E paper
Ads by Google
Friday 30 May 2025 03.48 PM

' ഗര്‍ഭിണിയായ ഒരു സ്ത്രീയെ ആണ് അവര്‍ പറ്റിച്ചത്, ഞാന്‍ ആശുപത്രിയിലായ സമയത്ത് പോലും തട്ടിപ്പ് തുടര്‍ന്നു' ; മുന്‍ ജീവനക്കാര്‍ക്കെതിരെ ദിയ കൃഷ്ണ

two, her

തന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ മുന്‍ ജീവനക്കാര്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി ഇന്‍ഫ്‌ളുവന്‍സര്‍ ദിയ കൃഷ്ണ. ഒബൈഓസി എന്ന ആഭരണങ്ങളും സാരിയും വില്‍ക്കുന്ന ഓണ്‍ലൈന്‍-ഓഫ് ലൈന്‍ പ്ലാറ്റ്‌ഫോമിലെ ജീവനക്കാരികളാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.

ആദ്യം ഓണ്‍ലൈനായി നടന്നിരുന്ന ഈ ബിസിനസ് അടുത്തിടെയാണ് തിരുവനന്തപുരം നഗരത്തില്‍ ഷോറൂമിലേക്ക് ദിയ മാറ്റുന്നത്. നിലവില്‍ ഓണ്‍ലൈനായും ഷോറൂം വഴിയും വില്‍പന നടക്കുന്നുണ്ട്. എന്നാല്‍ ഇവിടെ പേയ്‌മെന്റുമായി ബന്ധപ്പെട്ട് വലിയ തട്ടിപ്പ് നടന്നു എന്ന പരാതിയാണ് ദിയ കൃഷ്ണ ഉന്നയിച്ചിരിക്കുന്നത്.മുന്‍ ജീവനക്കാരികളായ വിനിത ജൂലിയസ്, ദിവ്യ ഫ്രാങ്ക്‌ലിന്‍, രാധു എന്നിവര്‍ ഒരു വര്‍ഷത്തോളമായി തട്ടിപ്പ് നടത്തുകയായിരുന്ന വിവരം ഇപ്പോഴാണ് അറിഞ്ഞതെന്ന് ദിയ പറയുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് വിവരങ്ങള്‍ ഇവര്‍ പങ്കുവെച്ചത്.

കടയിലും ഓണ്‍ലൈനിലും കടയുടെ യഥാര്‍ത്ഥ പേയ്‌മെന്റ് സ്‌കാനറിന് പകരം, ആരോപിതരായ ജീവനക്കാരികള്‍ തങ്ങളുടെ സ്വന്തം നമ്പറുകള്‍ നല്‍കി എന്നാണ് ദിയ പറയുന്നത്. കടയിലെയും ഓണ്‍ലൈനായും നല്‍കിയിട്ടുള്ള സ്‌കാനര്‍ വര്‍ക്കാകുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഇവര്‍ സാധനങ്ങള്‍ വാങ്ങിയവരോട് തങ്ങളുടെ നമ്പറുകളിലേക്ക് പണം അയക്കാന്‍ ആവശ്യപ്പെട്ടിരുന്നത്. പ്രീമിയം കസ്റ്റമേഴ്‌സില്‍ കേന്ദ്രീകരിച്ചുകൊണ്ടാണ് ഇവര്‍ പ്രധാനമായും തട്ടിപ്പ് നടത്തിയത്. ഒരാളില്‍ നിന്ന് 50000 രൂപ വരെ തട്ടിയെടുത്തു. നിരവധി കസ്റ്റമേഴ്‌സിനെയും തന്നെയും ഇവര്‍ ഇത്തരത്തില്‍ പറ്റിച്ചു എന്ന് ദിയ പറയുന്നു. മുന്‍ ജീവനക്കാര്‍ യഥാര്‍ത്ഥ ക്യുആര്‍ കോഡിന് പകരം സ്വന്തം നമ്പറുകള്‍ നല്‍കുന്നു എന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നുമുള്ള ഒരു സ്‌റ്റോറി ദിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് ദിയക്ക് ഇത്തരത്തില്‍ ജീവനക്കാര്‍ പറഞ്ഞത് പ്രകാരം അവര്‍ നല്‍കിയ നമ്പറുകളിലേക്ക് പണം നല്‍കിയെന്ന് ദിയയെ അറിയിച്ചത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ തുടര്‍ന്നുള്ള സ്‌റ്റോറികളില്‍ ദിയ പങ്കുവെച്ചിട്ടുണ്ട്.

നിയമപരമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും ജീവനക്കാരികളുടെ കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പങ്കുവെക്കുമെന്നും ദിയ അറിയിച്ചു. ഗര്‍ഭിണി കൂടിയായ തന്നെ ഈ രീതിയില്‍ വഞ്ചിക്കാന്‍ ശ്രമിച്ചത് ഏറെ വേദനിപ്പിച്ചെന്നും ദിയ പറഞ്ഞു.

'വിനിത ജൂലിയസ്, ദിവ്യ ഫ്രാങ്ക്‌ലിന്‍ എന്നിവരാണ് പ്രധാന കുറ്റവാളികള്‍. അവരുടെ മുഖവും മറ്റ് വിവരങ്ങളും നാളെ വെളിപ്പെടുത്തും. ഗര്‍ഭിണി കൂടിയായ ഒരു സ്ത്രീയെ ആണ് അവര്‍ ഇത്രയും നാള്‍ പറ്റിച്ചത്. ഞാന്‍ ആശുപത്രിയില്‍ ആയിരുന്ന സമയത്ത് പോലും അവര്‍ ഈ തട്ടിപ്പ് തുടര്‍ന്നു,' ദിയ പറയുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW